പ്രപഞ്ചരഹസ്യത്തിലേക്ക് പുതിയ കണ്ടെത്തല്‍

0
Image courtesy: NASA Earth

പ്രപഞ്ചോല്‍പ്പത്തിയിലേക്കുവരെ വെളിച്ചം വീശാന്‍ സഹായകമായേക്കുവുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. നക്ഷത്രസ്ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍ രൂപപ്പെടുമെന്ന കണ്ടെത്തല്‍ ആണ് ശാസ്ത്രലോകത്തിലെ   പുതിയ നാഴികക്കല്ല്. ഇതോടെ 100 കൊല്ലം മുന്‍പ് ഐന്‍സ്റ്റീന്‍ ആവിഷ്കരിച്ച സിദ്ധാന്തത്തിന് സ്ഥിരീകരണമാവുകയാണ്. തമോഗര്‍ത്തങ്ങളുടെ അതിര്‍ത്തി പോലുള്ള അത്യന്തം വിചിത്രമായ പ്രപഞ്ചഭാഗങ്ങളില്‍ നിന്നാണ് ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉണ്ടാകുകയെന്നും തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടി പോലുള്ള അസാധാരണ പ്രതിഭാസങ്ങളെ തുടര്‍ന്ന് ഇവ സൃഷ്ടിക്കപ്പെടാമെന്നുമായിരുന്നു ഐന്‍സ്റ്റീന്‍ പ്രവചിച്ചിരുന്നത്.

പുതിയ കണ്ടെത്തല്‍ പ്രപഞ്ചോല്‍പ്പത്തിയിലേക്കുവരെ വെളിച്ചം വീശാന്‍ സഹായകമായേക്കുമെന്നാണ് കരുതുന്നത്. ഇതോടെ 1915 നവംബര്‍ 25നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കപ്പെടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 900 ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ലിഗോയുടെ പ്രതിനിധികളാണ് ഇക്കാര്യം കണ്ടെത്തിയത്. 500 ദശലക്ഷം  ഡോളര്‍ ചിലവിട്ട് ഒരുക്കിയ പരീക്ഷണശാലയിലാണ് പഠനം നടന്നത്. ഈ കണ്ടുപിടുത്തില്‍ ഇന്ത്യയ്ക്കും അഭിമാനിക്കാന്‍ വക ഉണ്ട് . തിരുവനന്തപുരം ഐസര്‍, മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, പുണെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമികല്‍ ആന്‍ഡ് അസ്ട്രോ ഫിസിക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നു ലിഗോ സയന്റിഫിക് കൊളാബറേഷനില്‍ അംഗങ്ങളാണ്.

ശാസ്ത്രസംഘത്തിലെ 31 അംഗങ്ങള്‍ ഇന്ത്യക്കാര്‍ ആണ്. ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.