ഡൽഹിയിൽ വീണ്ടും ക്രൂരമായ ബലാൽസംഗ കൊലപാതകം

0

ദളിത് പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക ആക്രമണങ്ങളും ക്രൂരതകളും ഡൽഹിയിൽ തുടർക്കഥയാവുകയാണ്. നാടിനെ നടുക്കുന്ന സംഭവമാണ് ഇന്നലെ ഡൽഹിയിൽ നടന്നത്. കേവലം പത്തു വയസ്സുള്ള ബാലികയാണ് ഇന്നലെ ക്രൂരമായി കൊല്ലപ്പെട്ടത് – രക്ഷിതാക്കളുടെ സമ്മതത്തിന് പോലും കാത്ത് നിൽക്കാതെയാണ് ശവസംസ്കാരം നടത്തിയത്.

പൊതുശ്മശാനത്തിലെ പുരോഹിതനാണ് ഇതിനെല്ലാം നേതൃത്വം നൽകിയത്. ഈ സംഭവത്തിൽ രോഷാകുലരായ ജനങ്ങൾ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും ഈ ക്രുരത ചെയ്തവർക്ക് കൊടും ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ദളിത് ബാലികമാരുടെ ജീവന് ദൽഹിയിൽ ഒട്ടും വിലയില്ലാതായി തീർന്നിരിക്കയാണ്. ഇവർക്ക് സുരക്ഷിതത്വം നൽകാൻ ഭരണകൂടങ്ങൾ അൽപം പോലും ശ്രദ്ധ കാണിക്കുന്നില്ലെന്നത് പരിതാപകരമായ യാഥാർത്ഥ്യം തന്നെയാണ്. അതേ സമയം വേട്ടക്കാർ സുരക്ഷിതരും അധികാരത്തിൻ്റെ തണലി ൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ഡൽഹിയിലെ ക്രൂരമായ ഈ കൊടും ചെയ്തിക്കെതിരെ സമുഹ മനസ്സാക്ഷി ഉണരാനും പ്രതികരിക്കാനും വിമുഖത കാണിച്ചു കൂടാ. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാടിന് നാണക്കേട് തന്നെയാണ്.