റോഡില്‍ നോട്ട് മഴ; വാരിയെടുത്ത് യാത്രക്കാർ…!

0

അറ്റ്ലാന്‍റ: കറൻസി നോട്ടുമായി പോയ ട്രക്കിന്‍റെ സൈഡിലെ വാതിൽ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്ലാന്‍റയിലെ ഹൈവേയിൽ നോട്ട് മഴയായി. ഇതോടെ വഴിയരികില്‍ വാഹനങ്ങള്‍ നിര്‍ത്തി നോട്ട് പെറുക്കുകയും ഇതിന്റെ വീഡിയോ എടുക്കുകയും ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു ചൊവ്വാഴ്ച അറ്റ്‌ലാന്റയിലെ ആളുകൾ.

അറ്റ്ലാന്‍റയിലെ ഇന്‍റർസ്റ്റേറ്റ് ഹൈവേ 285 ൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000) രൂപയാണ് റോഡിൽ നഷ്ടമായതെന്നാണ് നിഗമനം. എന്നാൽ സംഭവമറിഞ്ഞ് ഉടനെ തന്നെ പൊലീസെത്തുകയും ആളുകളിൽ നിന്ന് പണം തിരികെ വാങ്ങുകയും ചെയ്തു.എന്നാൽ റോഡിൽ നഷ്ടമായ പണം എടുക്കുന്നത് കുറ്റമാണെന്ന് മനസിലാക്കിയതോടെ ചിലർ പണം തിരികെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.