നടി കാജൽ അഗര്‍വാൾ വിവാഹിതയായി; ചിത്രങ്ങൾ

0

നടി കാജൽ അഗര്‍വാൾ വിവാഹിതയായി. ബിസിനസ്സുകാരനായ ഗൗതം കിച്ച്‌ലു ആണ് വരൻ. ഡിസൺ ലിവിങ്ങ് എന്ന ഇന്റീരിയർ ഡിസൈനിങ്ങ് സ്ഥാനപനത്തിന്റെ മേധാവിയാണ് ഗൗതം കിച്ച്ലു. വെള്ളിയാഴ്ച മുംബൈ താജ്മഹൽ പാലസ് ഹോട്ടലിൽ വച്ച് നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചുവന്ന ലെഹങ്കയണിഞ്ഞ് കാജലെത്തിയപ്പോൾ ഐവറി കളറിലുള്ള ഷെർവാണിയണിഞ്ഞാണ് ​ഗൗതം എത്തിയത്. ചുവന്ന ചോളിയ്ക്കൊപ്പം പിങ്ക് ദുപ്പട്ടയും പരമ്പാരഗത ആഭരണങ്ങളും അണിഞ്ഞുള്ള കാജലിന്റെ വെഡിങ് ലുക്ക് ആരാധകർക്കിടയിൽ ഏറെ ചർച്ചയായി. വിവാഹവേദിയും പിങ്ക് തീമിലാണ് ഒരുക്കിയിരുന്നത്.

ആഘോഷങ്ങൾക്ക് മുന്നോടിയായുള്ള ഹൽദി, മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. പേസ്റ്റൽ ​ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് താരം തന്റെ മെഹഹന്ദി ചടങ്ങിനായി തിരഞ്ഞെടുത്തത്. മഞ്ഞ നിറത്തിലുള്ള വസ്ത്രമണിഞ്ഞായിരുന്നു ഹൽദി ആഘോഷ ചടങ്ങുകൾ.