ലോകപ്രശസ്തമായ ആ ചിത്രത്തിന് പിന്നിലെ കഥ ഇതാണ്

0

ചീറ്റ പുലികള്‍ക്കിടയില്‍ മരണം മുന്നില്‍ കണ്ടിട്ടും യാതൊരു ചലനമോ ഭയമോ ഇല്ലാതെ ദൂരേക്ക് കണ്ണേറിഞ്ഞു നില്‍കുന്ന ഒരു മാനിന്റെ ചിത്രം ഒരുപക്ഷെ ഇതിനോടകം നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും . ബോളിബുഡ് താരം ഷാഹിദ് കപൂര്‍ വരെ ഈ ചിത്രം അടുത്തിടെ തന്റെ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരുന്നു .അതോടെ ഈ ചിത്രത്തിന് കഴിഞ്ഞ ദിവസങ്ങളില്‍  വന്‍പ്രചാരം ലഭിച്ചു .തന്റെ കുട്ടികളെ ചീറ്റകളുടെ പിടിയില്‍ നിന്ന് രക്ഷിക്കാനായി ചീറ്റകള്‍ക്കു പിടികൊടുത്ത മാനിന്റെ ചിത്രം എന്ന അടിക്കുറിപ്പോടെയാണു ചിത്രം പ്രചരിച്ചത്. കുഞ്ഞുങ്ങള്‍ ഓടി രക്ഷപ്പെടുന്നത് ആശ്വാസത്തോടെ മാന്‍ നോക്കി നില്‍ക്കുകയാണെന്നും അടിക്കുറിപ്പ് പറയുന്നു. മാതൃത്വത്തിന്റെ മഹത്വവും ത്യാഗവും വിശദമാക്കുന്ന അടിക്കുറിപ്പില്‍ ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍ ഇതിനു ശേഷം വിഷാദരോഗിയായി മാറിയെന്നും പറയുന്നുണ്ട്. ലോകത്തെമ്പാടുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഈ ചിത്രം ഷെയര്‍ ചെയ്തു.

എന്നാല്‍ ഇഓപ്ല അതല്ല വാര്‍ത്ത ഫോട്ടോയ്ക്ക് പിന്നില്‍ പ്രചരിച്ച കഥ വ്യാജമാണെന്നു പറഞ്ഞു വന്നിരിക്കുകയാണ് ചിത്രത്തിന്‍റെ  ഫോട്ടോഗ്രാഫര്‍ അലിസണ്‍ ബൂട്ടീഗീഗ്.നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് അലിസണ്‍ എടുത്ത ചിത്രമാണിത് . കെനിയയിലെ മസായ് മാര നാഷണല്‍ റിസര്‍വില്‍ നിന്നാണ് താന്‍ ഈ ചിത്രം എടുത്തതെന്നും ഒരു ചീറ്റ തന്റെ കുഞ്ഞുങ്ങളെ വേട്ടയാടാന്‍ പഠിപ്പിക്കുന്നതാണ് ചിത്രത്തിലുള്ളതെന്നും ആലിസണ്‍ ഫേസ്ബുക്കില്‍ പറയുന്നു . കൂടുതല്‍ ചിത്രങ്ങള്‍ ഇദേഹം തന്റെ  വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ ചിത്രം എടുത്തതിനു ശേഷം തനിക്ക് വിഷാദരോഗം ബാധിച്ചെന്ന പ്രചരണം ഫോട്ടോഗ്രാഫി കരിയറിനെപ്പോലും ബാധിക്കുന്ന വിധത്തിലേക്കാണ് വളര്‍ന്നതെന്നും ഇദേഹം  വ്യക്തമാക്കി. ആയിരക്കണക്കിന് ആളുകളാണ് തന്റെ ‘രോഗവിവരം’ തിരക്കി സന്ദേശങ്ങള്‍ അയച്ചെന്നും അലിസണ്‍ പറയുന്നു .

കോപ്പിറൈറ്റ് നിയമങ്ങള്‍ പോലും ലംഘിച്ച് പലരും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെന്നും അലിസണ്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. നൂറുകണക്കിനാളുകളാണ് വിവിധ മാധ്യമങ്ങളിലൂടെ ഫോട്ടോ ഷെയര്‍ ചെയ്തതെന്നും കേവലം ലൈക്കിനും ഷെയറിനും വേണ്ടി ഇത്തരം കഥകള്‍ കെട്ടിചമയ്ക്കരുതെന്നും അലിസണ്‍ ആവശ്യപെട്ടു.