ആമസോണ്‍ ജീവനക്കാരന് കൊറോണ

0

വാഷിങ്ടണ്‍: ഓണ്‍ലൈന്‍ റീട്ടെയ്‌ലിങ്ങ് സ്ഥാപനമായ ആമസോണിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ആമസോണ്‍ തന്നെയാണ് ജീവനക്കാരന് കൊറോണ ബാധയുണ്ടെന്ന കാര്യം പുറത്തുവിട്ടത്. ജീവനക്കാരനെ ക്വാറന്റൈന്‍ ചെയ്തതായും ആമസോണ്‍ വ്യക്തമാക്കി. കമ്പനിയുടെ അമേരിക്കയിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്.

വൈറസ് ബാധയുള്ള മിലാനിലെ ജീവനക്കാരോടും ഇറ്റലിയിലെ ജീവനക്കാരോടും വീടുകളില്‍ തന്നെ കഴിയാന്‍ കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിയാറ്റിലിലെ ആമസോണിന്റെ സൗത്ത് ലേക്ക് യൂണിയന്‍ ഓഫീസ് സമുച്ചയത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുമായി ബന്ധപ്പെട്ട എല്ലാവരെയും നീരീക്ഷിച്ചുവരുന്നതായും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.