ശമ്പളം ഒരു വര്‍ഷം ഏഴുലക്ഷം രൂപ വരെ; വീട്ടിലിരുന്നും ജോലി ചെയ്യാം

0

വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കും വന്‍ അവസരമൊരുക്കി അമേരിക്കയിലെ ഒരു നഗരം. അമേരിക്കയിലെ ടുള്‍സ നഗരമാണ് ഈ പുതിയ ഒഫറുമായി വന്നിരിക്കുന്നത്. 
ചെറിയ നഗരങ്ങളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ടുള്‍സയുടെ ഈ പദ്ധതി. വലിയ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ താമസിക്കുന്ന ജോലിക്കാരെ ആകര്‍ഷിക്കുന്നതിനാണ് ഈ വലിയ തുക ചിലവഴിക്കുന്നത്. 
വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്കും സംരംഭകര്‍ക്കും 10,000 (ഏകദേശം 7 ലക്ഷം രൂപ ) ഒരു വര്‍ഷം താമസിക്കുന്നതിനും ചിലവുകള്‍ക്കുമായി അമേരിക്കയിലെ ടുള്‍സ നഗരം നല്‍കുന്നത്.

ജികെഎഫ്എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെന്‍ ലെവിറ്റ് നല്‍കിയ വിവരം അനുസരിച്ച് ഈ മാസം ആദ്യം അവതരിപ്പിച്ച ഈ പദ്ധതിക്ക് ഇതുവരെ 6000 ആപ്ലിക്കേഷനുകളാണ് വെബ്സൈറ്റില്‍ ലഭിച്ചിരിക്കുന്നത്. ടുള്‍സ നഗരത്തിന്റെ തൊഴിലില്ലായ്മ നിരക്ക് മൂന്ന് ശതമാനമാണ്.

ടുള്‍സ റിമോട്ട് പദ്ധതിയിലേക്ക് യോഗ്യത നേടണമെങ്കില്‍ അപേക്ഷകന് പതിനെട്ട് വയസ്സ് തികഞ്ഞിരിക്കണം. അതിനൊപ്പം തന്നെ എവിടെയിരുന്നും ജോലി ചെയ്യാന്‍ സ്വാതന്ത്ര്യമുള്ള തൊഴിലാളി ആയിരിക്കണം. ടുള്‍സ കൗണ്ടിയില്‍ താമസക്കാരല്ലാത്ത സംരംഭകര്‍ക്കും ഈ ആപ്ലിക്കേഷന്‍ അയയ്ക്കാം. $10,000 ആണ് മൊത്തം പാക്കേജ്.

ഇതില്‍ $2500(1.75ലക്ഷം രൂപ) യാത്രചിലവിനും, മാസം $ 500 (35,000 രൂപ) താമസചിലവിനും മറ്റും, ഒരു വര്‍ഷം തുടര്‍ച്ചയായി താമസിച്ച് കഴിയുമ്പോള്‍ $ 1500 (1ലക്ഷം രൂപ) ലഭിക്കുമെന്നും ലെവിറ്റ് പറയുന്നു. ചില പ്രത്യേക സാഹചര്യത്തില്‍ മാസം $300 (21000രൂപ) അധികവും ലഭിക്കുന്നതായിരിക്കും. അപേക്ഷകര്‍ക്കായി ഒരു വീഡിയോ ഇന്റര്‍വ്യൂ ആയിരിക്കും ആദ്യം നടത്തുക. ഓഫര്‍ അംഗീകരിക്കുന്നതിന് മുന്‍പ് അപേക്ഷകര്‍ക്ക് ഈ നഗരം സന്ദര്‍ശിക്കാവുന്നതാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.