ദൃശ്യ വിസ്മയമായി മാറിയ ആൽബം-“അമൃതംഗമയ”

1

കോവിഡ് മഹാമാരിയിൽ അതിജീവനത്തിനായി പൊരുതുന്ന ലോകമെമ്പാടും ഉള്ള ജനതയ്ക്കായി ഐക്യദാർഢ്യം പ്രഖ്യാപിച്ചു രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ഡോക്ടർമാർ ഉൾപ്പെടെ ഒരു കൂട്ടം കലാകാരൻമാരാണ് “അമൃതം ഗമയ” എന്ന മനോഹരദൃശ്യവിസ്മയം പുറത്തിറക്കിരിക്കുന്നത്. ഡോ. ആരോൺ ദേവരാഗിന്റെ രചനക്ക് ഡോ. സി രാധാകൃഷ്ണനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഡോ.വീണ വാരിയർ,പ്രീത പ്രസാദ്,വാണി നേത്യാർ, ഡോ.ദിവ്യ അഭിരാമി, ചന്ദന രാജേഷ്, നില കൃഷ്ണൻ,രാജേഷ് വിജയ്,പ്രണവ് നായർ,ഡോ. ജയേഷ് കുമാർ പി ഡി,എസ്.പി നിഷാദ്,സംഗീത് സുരേഷ്,വി.ജി കണ്ണൻ – ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് കോറസ് പാടിയിരിക്കുന്നത് :-അനീത അനീഷ്‌,അനായ് അനീഷ്‌,അബിഗെയ്ൽ ആൻ ജേക്കബ് തുടങ്ങിയവരാണ്.അനുഷ ശുഭകരൻ(നൃത്തം), മധുവീത ബാലകൃഷ്ണൻ (കൊറിയോഗ്രാഫി), മിസ്സ്.കെ.പി(വീണ),ശിവപ്രസാദ് (മൃദഗം), സജിസദാശിവൻ(ഗിത്താർ), ശബ്ദക്രമീകണംസുനീഷ് (ബെൻസൺസ്റ്റുഡിയോ, തിരുവനന്തപുരം). പാശ്ചാത്യസംഗീതവും, ക്ലാസിക്കൽസംഗീതവും, സന്നിവേശിപ്പിച്ച ഈ ഗാനത്തിന്റെ ഓർക്കസ്‌റേഷനിൽ വായിച്ചിരിക്കുന്നത് ശിവപ്രസാദ്(മൃദംഗം) സജിസദാശിവൻ(ഗിത്താർ). തുറന്നുസ്നേഹിച്ചു പുതിയൊരുഇന്ത്യക്കു ജന്മംനല്കാൻ ഈഗാനം ആഹ്വാനം ചെയ്യുന്നു.

സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്ന “അമൃതംഗമയ” ലോക്ക് ടൗൺ ദിനങ്ങളെ ക്രീയാത്മകമായി ആരോഗ്യവകുപ്പിന് കീഴിൽഒരുക്കിയ ഈ ആൽബം കോവിഡിനെതിരെ ഉള്ളപോരാട്ടം തുടരാനും ജാഗ്രതകൈവിടാതെ നിശ്ചയദാർഢ്യത്തോട് കൂടി പ്രതിരോധമാർഗ്ഗങ്ങളുമായി മുന്നോട്ടു പോകാനും നമ്മെ ഓർമപ്പെടുത്തുന്നു.