ചെമ്പന്‍ വിനോദ് സിനിമയ്ക്ക് കഥ എഴുതുന്നു

0

വ്യത്യസ്ഥമായ കഥാപാത്രങ്ങളിലൂടെയും അഭിനയ രീതിയിലൂടെലും മലയാളികളുടെ പ്രിയ താരമായ ചെമ്പന്‍ വിനോദ് സിനിമാരംഗത്ത് ഇനി പുതിയ റോളിലേക്ക്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രാ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ കഥ ചെമ്പന്‍ വിനോദിന്‍റേതാണ്.  കഥമാത്രമല്ല, തിരക്കഥ, സംഭാഷണം എന്നിവയും ഒരുക്കിയിരിക്കുന്നത് ചെമ്പന്‍ വിനോദാണ്.

അങ്കമാലി ഡയറീസ് എന്നസിനിമയ്ക്ക് ഒപ്പം വാലായി കട്ട ലോക്കല്‍ എന്ന സബ്ടൈറ്റിലും ഉണ്ട്. ലിജോ ജോസ് പല്ലിശ്ശേരിയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.
ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അങ്കമാലി ഡയറി’.