പെ​രു​ന്ത​ച്ച​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ജ​യ​ൻ അ​ന്ത​രി​ച്ചു

0

മ​ല​യാ​ള​ത്തി​ന്‍റെ എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ചി​ത്ര​മാ​യ പെ​രു​ന്ത​ച്ച​ന്‍റെ സം​വി​ധാ​യ​ക​ൻ അ​ജ​യ​ൻ അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. 
തോപ്പില്‍ ഭാസിയുടെ മകനായ അജയന്‍ പെരുന്തച്ചന്‍ എന്ന സിനിമയുടെ സംവിധായകനാണ്. പെരുന്തച്ചനിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടിയെങ്കിലും പിന്നീട് അജയന്‍ സിനിമകളൊന്നും ചെയ്തിട്ടില്ല.

അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സിനിമാട്ടോഗ്രാഫിയില്‍ ഒന്നാം റാങ്കോടെ ബിരുദം നേടിയ അജയന്‍ ഡോക്യുമെന്ററികള്‍ ചെയ്താണ് തുടക്കം കുറിച്ചത്. ആദ്യകാലത്ത് ഭരതന്റെയും പദ്മരാജന്റെയും സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പിതാവ് തോപ്പില്‍ ഭാസിയുടെ ഒളിവിലെ ഓര്‍മ്മകള്‍ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാന്‍ ആലോചിച്ചിരുന്നെങ്കിലും നടി ആക്രമണ കേസില്‍ ദിലീപ് അറസ്റ്റിലായതോടെ അതും മുടങ്ങി പോയിരുന്നു. 

പെരുന്തച്ചന് ശേഷം എം.ടി വാസുദേവന്‍ നായരുടെ മാണിക്യക്കല്ല് എന്ന ബാലസാഹിത്യകൃതി സിനിമയാക്കാന്‍ അജയന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചിത്രം നടന്നില്ല. മാണിക്യക്കല്ലിന്റെ തിരക്കഥ നിര്‍മ്മാതാവ് ഗുഡ്്‌നൈറ്റ് മോഹന്‍ കരസ്ഥമാക്കിയെന്നും മോഹനാണ് തന്റെ സിനിമാ ജീവിതം തകര്‍ത്തതെന്നും അജയന്‍ പിന്നീട് ആരോപിച്ചിരുന്നു.