ഈ പേരുകള്‍ കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കും മുന്പ് ഒന്ന് ശ്രദ്ധിച്ചോളൂ!; ഇല്ലെങ്കില്‍ ചിലപ്പോള്‍ പണി കിട്ടും

0

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ചോദിയ്ക്കാന്‍ വരട്ടെ .ചിലപ്പോള്‍ പേര് തന്നെ നിങ്ങള്ക്ക് പണി തരും .പറഞ്ഞു വരുന്നത് കുഞ്ഞുങ്ങള്‍ക്ക്‌ പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില സംഭവങ്ങളെ കുറിച്ചാണ് .അതായത്  ചില രാജ്യങ്ങളില്‍ ഒരു പേര് ഉണ്ടാക്കുന്ന ചില പ്രശ്നങ്ങളെ പറ്റി. മതം, ജാതി, സംസ്‌കാരം അങ്ങനെ നിങ്ങളെന്ന വ്യക്തിയെ ആദ്യം തിരിച്ചറിയാന്‍ ഒരു പേരു മതി. പേര് മാറ്റി ഭാഗ്യം പരീക്ഷിക്കുന്നവരും സ്വന്തം പേരില്‍ ഒരു നാടിനെ തന്നെ പ്രശസ്തരാക്കിയവരും ഉണ്ട് .എന്നാല്‍ ചില രാജ്യങ്ങളില്‍ ചില പേരുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് അറിയാമോ ?

സ്വന്തം മക്കള്‍ക്കു പേരിടുന്നത് മാതാപിതാക്കളുടെ സ്വാതന്ത്ര്യമാണ്. ഒക്കെ ശരി തന്നെ . എന്നാലും എന്തു പേരും ഇട്ടുകളയാമെന്നു വിചാരിക്കണ്ട. അടുത്തിടെ ഒരു അമ്മയ്ക്ക് കോടതി കയറേണ്ടി വന്നതു മകള്‍ക്കു പേരിട്ടതിന്റെ പേരിലാണ്. പേര് എന്തായിരുന്നെന്നു കേള്‍ക്കണോ?’സയനൈഡ്….!

നമ്മുക്ക് നല്ലതെന്നു തോന്നുന്ന പല പേരുകളും പല നാടുകളിലും വിളിക്കാന്‍ പോലും പാടില്ലാത്തതാണ് .മായ, രമ, ആലീസ്, ലിന്റ, അബ്ദുള്‍, അബ്ദുള്‍ നസീര്‍, ബെന്യാമിന്‍, അബ്ദുള്‍ നബി, അബ്ദുള്‍ ഹുസൈന്‍….നിങ്ങളുടെ പേര് ഈ പറഞ്ഞ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണോ?. എങ്കില്‍ നിങ്ങള്‍ക്കിനി സൗദി അറേബിയയിലേക്ക് പ്രവേശനമില്ല! മത വികാരം വ്രണപ്പെടുത്താന്‍ സാധ്യത കല്പിച്ചാണ് ഈ പേരുകള്‍ സൗദി നിരോധിച്ചത് .മേല്പറഞ്ഞ പേരുകള്‍ മാത്രമല്ല അന്‍പതോളം പേരുകള്‍ സൗദി അറേബ്യ നിരോധിച്ചവയില്‍ ഉള്‍പെടും .നോണ്‍ അറബിക്, നോണ്‍ ഇസ്ലാമിക് ഒറിജിന്‍ പേരുകളും നിരോധന പട്ടികയില്‍ പെടുന്നു. നിരോധിച്ച പേരുകള്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഇടരുത് എന്നും നിര്‍ദ്ദേശമുണ്ട്. രാജപദവിയുമായി ബന്ധപ്പെട്ട സുമ്യു, മാലേക്, മാലിക, അല്‍ മംലാക തുടങ്ങിയ പേരുകളും ഇടാന്‍ പാടുള്ളതല്ല.

ഫെയ്സ്ബുക്ക് ഉപയോഗിയ്ക്കുന്നതൊക്കെ കൊള്ളാം.പക്ഷെ കൊച്ചിന് ഈ പേരിടാം എന്ന് കരുതിയാല്‍ കുടുങ്ങും. മെക്സിക്കോയില്‍ ആണ് ഈ നിയമം.ബര്‍ഗര്‍ കിംഗ്‌,ഹിറ്റ്‌ലര്‍,റോബോ കോര്‍പ്പ് എന്നീ പേരുകളും ഇവിടെ നിരോധിച്ചിട്ടുണ്ട്. അന്യഗ്രഹജീവി എന്നര്‍ത്ഥം വരുന്ന മാര്‍ഷ്യാന എന്ന പേരും നിരോധിച്ചതാണ്.

ലൂസിഫര്‍-ന്യൂസിലാന്റില്‍ 2013ല്‍ നിയമം മൂലം നിരോധിച്ച 77 പേരില്‍ ഒന്നാണ് സാത്താന്റെ പേരായ ലൂസിഫര്‍. മാഫിയ,ക്യൂന്‍ വിക്ടോറിയ തുടങ്ങിയ പേരുകളും നിഷിദ്ധമാണ്. അതുപോടെ രാജപദവിയുടെ ടൈറ്റിലുകള്‍ കിംഗ്‌,പ്രിന്‍സസ് എന്നൊക്കെ ചേര്‍ത്ത് പേരിടാനും പാടില്ല.ഏനസ്, ഈ പേര് ഡെന്മാര്‍ക്ക് നിരോധിച്ച ഏഴായിരം പേരുകളില്‍ ഒന്നാണ്.മങ്കി എന്ന പേര് നിരോധനത്തില്‍ വരും.III..മൂന്ന് എന്ന് അര്‍ത്ഥം വരുന്ന ഈ പേര് കാലിഫോര്‍ണിയയില്‍ കോടതി പ്രത്യേക നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്.

പഴങ്ങളുടെയും ,പച്ചക്കറികളുടെയും ,മൃഗങ്ങളുടെയും ഒന്നും പേരുകള്‍ കുട്ടികള്‍ക്ക് നല്‍ക്കാന്‍ പാടില്ലാത്ത നാടാണ് മലേഷ്യ.അവിടെ പോയി കുഞ്ഞിനെ ആപ്പിള്‍ എന്നോ ടൊമാറ്റോ എന്നോ വിളിച്ചാല്‍ വിവരം അറിയും .പോര്‍ച്ചുഗീസില്‍ ആളുകള്‍ക്ക് ടോം ,റോബി ,സാമ്മി എന്നിങ്ങനെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേരിടാന്‍ കഴിയില്ല .ടോമിനെ തോമസ്‌ എന്ന് വിളിക്കാം പക്ഷെ ടോം എന്ന് വിളിക്കാനേ പാടില്ലത്രെ .വിശ്വവിഖ്യാതമായ മോണോലിസ പെയിന്റിംഗ് ഒക്കെ കണ്ടു ആസ്വദിച്ചോളൂ പക്ഷെ പേര് കടമെടുക്കാന്‍ നോക്കേണ്ട .കാരണം മോണോലിസയും പോര്‍ച്ചുഗീസില്‍ നിരോധിച്ച പേരാണ് .

ഇനി ചൈനയിലെ ഒരു സംഭവം .ആവശ്യത്തിലധികം നിയന്ത്രണങ്ങള്‍ ഉള്ള രാജ്യമാണ് ചൈന .അവിടെയും ഉണ്ട് പേരില്‍ ചില പ്രശ്നങ്ങള്‍ .അടുത്തിടെ ഒരു ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനു @ അതായത് അറ്റ്‌ ദി റേറ്റ് എന്ന് പേരിട്ടു . പോരെ പൂരം .ആ പേര് കുഞ്ഞിനു നല്‍ക്കാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല മേലാല്‍ കമ്പ്യൂട്ടര്‍ ചിഹ്നങ്ങളുടെ പേരുകള്‍ കുട്ടികള്‍ക്ക് നല്‍ക്കാന്‍ പാടില്ല എന്ന് സര്‍ക്കാര്‍ ഉത്തരവും ഇറക്കി .
ആന്‍ഡര്‍സണ്‍ ,ടയിലര്‍,ടോബി ഇതൊന്നും ജര്‍മനിയില്‍ കേള്‍ക്കാന്‍ പാടില്ല .സെപ്റ്റംബര്‍ 11 ഭീകരാക്രമാനത്തിനു ശേഷം ജര്‍മ്മനി ഒരു തുര്‍കിഷ്‌ ദമ്പതികള്‍ക്ക് തങ്ങളുടെ കുഞ്ഞിനു ഒസാമ ബിന്‍ ലാദന്‍ എന്ന് പേരിടുന്നതില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു . ഹിറ്റ്‌ലര്‍ എന്ന പേരും ജര്‍മ്മനിയില്‍ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ വിലക്കുണ്ട്..ഇപ്പോള്‍ മനസ്സില്‍ ആയില്ലേ ഒരു പേരില്‍ പലതും ഉണ്ടെന്ന്..അത് കൊണ്ട് പേരിനെ അത്ര നിസ്സാരമായി കാണേണ്ട !