തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം; സഹായിച്ചത് എംഎ യൂസഫലി

0

ദുബായ്: ചെക്ക് കേസുമായി ബന്ധപ്പെട്ട് അജ്മാന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. പ്രവാസി വ്യവസായി എം.എ.യൂസഫലിയുടെ ഇടപെടലുകളാണ് മോചനം എളുപ്പമാക്കിയത്.

ഒന്നര ദിവസം ജയിലിൽ കിടന്ന ശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളി പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം അജമാനിലെ ഹോട്ടലിലേക്കാണ് തുഷാര്‍ വെള്ളാപ്പള്ളി എത്തിയത്. ഒരു മില്യൻ യുഎഇ ദിര്‍ഹം ജാമ്യത്തുകയായി കെട്ടിവച്ചത് എന്നാണ് അറിയുന്നത്.

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയുടെ നേതൃത്വത്തില്‍ ജാമ്യത്തുക കെട്ടിവെച്ചതോടെയാണ് ജാമ്യം ലഭിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ യു.എ.ഇ യിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് അവധിയായതിനാലാണ് നടപടിക്രമങ്ങള്‍ക്ക് വേഗം കൂട്ടിയത്. ഇതിനായി യൂസഫലിയുടെ പ്രതിനിധികള്‍ അജ്മാനിലെത്തിയിരുന്നു.

ഒ​ത്തു​തീ​ർ​പ്പി​നെ​ന്ന പേ​രി​ൽ അജ്മാ​നി​ലേ​ക്ക് തു​ഷാ​റി​നെ വി​ളി​ച്ചു വ​രു​ത്തിയായിരുന്നു അറസ്റ്റ്. തൃശ്ശൂര്‍ സ്വദേശിയായ ബി​സി​ന​സ് പങ്കാളി നാസില്‍ അബ്ദുള്ളയ്ക്ക് വണ്ടിച്ചെക്ക് ന​ൽ​കി​യെ​ന്നാ​ണ് കേ​സ്. പ​ത്ത് മി​ല്ല്യ​ൻ യു​എ​ഇ ദി​ർ​ഹ​ത്തി​ന്‍റെ വ​ണ്ടി​ച്ചെ​ക്ക് കേ​സി​ലാ​ണ് തു​ഷാ​ർ പി​ടി​യി​ലാ​യ​ത്.

നാസില്‍ അബ്ദുള്ളയ്ക്ക് പത്ത് വര്‍ഷത്തിനിടയില്‍ പലപ്പോഴായി പണം നല്‍കി . എന്നിട്ടും തീയതി രേഖപ്പെടുത്താത്ത ചെക്കില്‍ പുതിയ തീയതി എഴുതിച്ചേര്‍ത്ത് നിയമനടപടികളിലേക്ക് വലിച്ചിഴച്ചത് വിശ്വാസ വഞ്ചനയാണ് എന്നും തുഷാര്‍ വാദിക്കുന്നു . ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് നാസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യു എ ഇ യിലേക്ക് വിളിച്ചു വരുത്തിയത്.

ഏ​ക​ദേ​ശം 20 കോ​ടി രൂ​പ​യു​ടെ വ​ണ്ടി​ച്ചെ​ക്കാ​ണ് തു​ഷാ​ർ ന​ൽ​കി​യ​ത്. കേന്ദ്രമന്ത്രി വിദേശകാര്യ മന്ത്രി ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി സംഭവത്തിൽ ഇടപ്പെട്ടിരുന്നു.