വവ്വാല്‍ നിരപരാധി;നിപ്പ വൈറസ്‌ പരത്തിയത് വവ്വാലല്ല എന്ന് സ്ഥിരീകരണം

0

നിപ്പ വൈറസിന്റെ ഉറവിടം വവ്വാലല്ല. ഭോപ്പാലില്‍ നടത്തിയ പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. നാല് സാമ്പിളുകളും നെഗറ്റീവാണ്. മറ്റ് മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളും നെഗറ്റീവാണ്. തിങ്കളാഴ്ച സാമ്പിളുകള്‍ വീണ്ടും ശേഖരിച്ച് പരിശോധിക്കും. രോഗബാധയുണ്ടായ ചങ്ങോരത്തെ കിണറുകളിലെ വവ്വാലുകളെയാണ് പരിശോധിച്ചത്.

അതേസമയം നിപ്പ വൈറസിനെതിരായി ഓസ്‌ട്രേലിയയില്‍ വികസിപ്പിച്ച മരുന്ന് കോഴിക്കോട് എത്തി. ഹ്യുമന്‍ മോണോ€ോണല്‍ ആന്റിബോഡീസ് എന്ന മരുന്നിന്റെ 50 ഡോസ് എത്തിയിട്ടുണ്ട്. ഈ മരുന്ന് ഇതുവരെ പൂര്‍ണമായി പരീക്ഷിച്ചിട്ടില്ല. അതിനാല്‍ പേറ്റന്റും ലഭിച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ 15 പേരില്‍ പരീക്ഷിച്ചത് വിജയകരമായിരുന്നു. അതിനാലാണ് ഇന്ത്യ മരുന്ന് ആവശ്യപ്പെട്ടത്.<