ലോകനഗരങ്ങളില്‍ രണ്ടാം സ്ഥാനം കശ്മീരിന് സ്വന്തം

0

ഭൂമിയിലെ സ്വര്‍ഗ്ഗമെന്ന വിശേഷണം കശ്മീരിനോളം മറ്റൊരിടത്തിനും ചേരില്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു . തീവ്രവാദത്തിന്റെയും അശാന്തിയുടെയും മറവില്‍ നില്‍ക്കുമ്പോഴും കശ്മീരിന്റെ സൌന്ദര്യത്തിന് പകരം വയ്ക്കാന്‍ മറ്റൊനില്ല .

പ്രശസ്ത ട്രാവല്‍ മാഗസിന്‍ ലോണ്‍ലി പ്ലാനെറ്റ്  ആണ് പ്രണയികളുടെ പറുദിസയായ ലോകത്തെ ഏറ്റവും മികച്ച സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം നല്‍കിയത് . സ്വിറ്റ്‌സര്‍ലാന്‍ഡിനാണ് ഒന്നാം സ്ഥാനം. കാശ്മീരില്‍ നിലനില്‍ക്കുന്ന അശാന്തിയൊന്നും കശ്മീരിന്റെ അഴക്‌ നുകരാന്‍ എത്തുന്നവര്‍ക്ക് തടസമാക്കുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നത് . ശ്രീനഗറിലെ ഡാല്‍ തടാകത്തിലേക്ക് പോകാന്‍ ശിക്കാര ബോട്ടുകള്‍ ബുക്ക് ചെയ്യുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും കുറവില്ല.ഒരിക്കല്‍ കാശ്മീരില്‍ എത്തിയവര്‍ വീണ്ടും വീണ്ടും ഇവിടേക്ക് വരുന്നുണ്ട് എന്നത് തന്നെ കശ്മീരിന്റെ അകര്‍ഷണിയതയ്ക്ക് ഉള്ള തെളിവാണ് . പ്രതിദിനം 4,000 സഞ്ചാരികള്‍വരെ ശ്രീനഗര്‍ സന്ദര്‍ശിക്കുന്നു എന്നാണ് കണക്കുകള്‍ പറയുന്നത് .