ഹ്യുണ്ടായിയല്ല ‘ഹുണ്ടെയ്’, ഓടിയല്ല ‘ഔടി’; കാറുകളുടെ പേരുകളുടെ ശരിയായ ഉച്ചാരണം ഇതാണ്

0

ജര്‍മ്മന്‍, ഇറ്റാലിയന്‍, അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ വാഴുന്ന കാര്‍ വിപണിയില്‍ കാറുകളുടെ പേരുകള്‍ ശരിയായി എങ്ങനെ ഉച്ചാരണം ചെയ്യണമെന്നത്‌ പലര്‍ക്കും വല്ലാത്ത കണ്‍ഫ്യൂഷനാണ്. നമ്മുടെ ഇന്ത്യന്‍ പേരുകളെ അപേക്ഷിച്ചു മറ്റു ഭാഷകളിലെ പേരുകള്‍ മിക്കപ്പോഴും നമ്മള്‍ ശരിയായല്ല ഉച്ചാരണം ചെയ്യുക. അത് അത്രവലിയ തെറ്റൊന്നുമല്ല. എങ്കിലും നമ്മള്‍ ഏറെ ഇഷ്ടപെടുന്ന ചില വാഹനങ്ങളുടെ പേരുകളുടെ ശരിയായ ഉച്ചാരണം എങ്ങനെയെന്നു നോക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നും തന്നെ തുടങ്ങാം. കൊറിയന്‍ ഭാഷയുടെ സ്വാധീനം ഇതിലുണ്ട് എന്ന് പ്രത്യേകം പറയണ്ടല്ലോ.

യഥാര്‍ത്ഥത്തില്‍ ഹ്യുണ്ടായി എന്നല്ല, മറിച്ച് ‘ഹുണ്ടെയ്’ എന്നാണ് ബ്രാന്‍ഡിന്റെ ശരിയായ ഉച്ചാരണം. എഴുതുന്നത് പോലെ അത്ര ബുദ്ധിമുട്ടേറിയതല്ല റെനോയുടെ ഉച്ചാരണം. ‘റെനോ’ എന്നാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളുടെ ശരിയാംവിധമുള്ള ഉച്ചാരണം. ജനങ്ങളുടെ കാര്‍ എന്നാണ് ഫോക്‌സ്‌വാഗണിന്റെ അര്‍ത്ഥം. ‘ഫോക്‌സ്‌വാഗന്‍’ എന്നാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ശരിയായ ഉച്ചാരണം. ജന്മസ്ഥലം ജര്‍മ്മനിയായതിനാല്‍, ഔടിയുടെ ഉച്ചാരണത്തിലും ജര്‍മ്മന്‍ സ്വാധീനമുണ്ട്. ഓടി എന്നാണ് ഇന്ന് മിക്കപ്പോഴും ബ്രാന്‍ഡ് ഉച്ചരിക്കപ്പെടുന്നത്. എന്നാല്‍ ‘ഔടി’ എന്നാണ് ശരിയായ ഉച്ചാരണം.
Related imageഇനി നമ്മള്‍ മിക്കവരും പോര്‍ഷെ എന്ന് വിളിക്കുന്ന കാറിനെ കുറിച്ചു പറയാം. പോര്‍ഷെ എന്നല്ല, മറിച്ച് ‘പോര്‍ഷ’ എന്നാണ് ബ്രാന്‍ഡിന്റെ ഉച്ചാരണം. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന് കീഴിലാണ് ചെക്ക് നിര്‍മ്മാതാക്കളായ ‘സ്‌കോഡ’. എന്നാല്‍ ‘ഷ്‌കോഡ’ എന്നാണ് ചെക്ക് നിർമ്മാതാക്കളുടെ യഥാര്‍ത്ഥ ഉച്ചാരണം.മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെഇന്ന് മിക്കവരും തെറ്റിക്കുന്ന മറ്റൊരു ഉച്ചാരണമാണ് പൂഷോയുടേത്. ‘പൂഷോ ‘എന്നതാണ് Peugeot ന്റെ യഥാര്‍ത്ഥ ഉച്ചാരണം.മെഴ്‌സിഡീസോ മെര്‍സിഡീസോ, ഓടിയോ, ഔടിയോ?; കാര്‍ നിര്‍മ്മാതാക്കളുടെ ഉച്ചാരണം ഇങ്ങനെ