കോപ്പ അമേരിക്ക ശതാബ്ദി കിരീടം ചിലിക്ക് ,പിന്നാലെ മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു

0

 

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചിലി കീരീടം നിലനിര്‍ത്തി. തുടര്‍ച്ചയായ രണ്ടാമത്തെ തവണയാണ് ചിലി കോപ്പ അമേരിക്ക കിരീടം ചൂടുന്നത്. .കോപ്പ അമേരിക്കയിൽ കഴിഞ്ഞ വർഷം നേടിയ കിരീടം കോപ്പയുടെ ശതാബ്ദി ടൂർണമെന്റിലും നിലനിർത്തിയ ചിലെ, അക്ഷരാർഥത്തിൽ പൊരുതി നേടുകയായിരുന്നു .  ബ്രസീലിന് ശേഷം കോപ്പ അമേരിക്കയിൽ കിരീടം നിലനിർത്തുന്ന രാജ്യമാണ് ചിലെ.നിര്‍ണ്ണായകമായ ഷൂട്ടൗട്ടില്‍ അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി പെനാല്‍റ്റി പാഴാക്കിയത് ടീമിന് തിരിച്ചടിയായി. കഴിഞ്ഞ വര്‍ഷം 4-1 എന്ന സ്‌കോറിലാണ് ചിലി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ തുടര്‍ച്ചയായ നാലാം ഫൈനല്‍

തോല്‍വിയാണിത്.അതിനിടയില്‍  കോപ്പ അമേരിക്കയുടെ ഫൈനലിലെ നഷ്ടത്തോടെയാണ് മെസ്സി വിരമിക്കല്‍ കാര്യം പ്രഖ്യാപിച്ചിച്ചു.അഞ്ചു തവണ മികച്ച ഫുട്‌ബോളറായിട്ടും ക്ലബ്ബ് ഫുട്‌ബോളില്‍ മികച്ച ഫോമില്‍ പ്രകടം കാഴ്ച വച്ചിട്ടും സ്വന്തം ടീമിനു വേണ്ടി ഒരു ലോക കിരീടം സ്വന്തമാക്കാന്‍ സാധിച്ചില്ലെന്നതാണ് താരത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം. കിരീടമില്ലാത്ത രാജകുമാരനെന്ന പേരുദോഷം ഒഴിവാക്കാന്‍ താരത്തിന് അനിവാര്യമായ കോപ്പ കിരീടം സ്വന്തമാക്കാന്‍ കഴിയാതിരുന്നതോടെയാണ് വിമര്‍ശനമുയര്‍ന്നതും പിന്നാലെ മെസ്സിയുടെ വിരമിക്കല്‍ പ്രഖ്യാപനവും.മാതൃ രാജ്യത്തിന്റെ പ്രതീക്ഷകള്‍ കൈവരിക്കാന്‍ താരത്തിന് സാധിച്ചില്ലെന്ന നഷ്ടബോധത്തിലാണ് മെസ്സിയുടെ വിടവാങ്ങല്‍.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.