ദയാബായിയുടെ ജീവിതം സിനിമയാകുന്നു

0

പ്രശസ്ത ദളിത് ആക്റ്റിവിസ്റ്റ് ദയാബായിയുടെ ജീവിതവും രാഷ്ട്രീയവും സിനിമയാകുന്നു. മേഴ്‌സി മാത്യു എന്ന മലയാളി പെണ്‍കുട്ടി എങ്ങനെ ദയാബായിയായി രൂപാന്തരപ്പെട്ടുവെന്നുതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചിത്രം പറയും. ശ്രീവരുണാണ് സംവിധായകന്‍.

അരനൂറ്റാണ്ടോളം വെള്ളവും വെളിച്ചവും ആവശ്യത്തിന് ആഹാരം പോലുമില്ലാത്തതുമായ ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ആദിവാസികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയാണ് ദയാബായി. ദയാബായി താമസിക്കുന്ന മദ്ധ്യപ്രദേശിലെ ചിന്ദാവാര ജില്ലയിലെ ബറുല്‍ ഗ്രാമത്തിലും മുംബൈ, കൊല്‍ക്കത്ത, ജന്മദേശമായ കോട്ടത്തത്തുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഹിന്ദിയിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ബംഗാളി നടിയും മോഡലുമായ ബിദിത ബാഗ് ആണ് ദയാബായിയുടെ ചെറുപ്പകാലം അഭിനയിക്കുന്നത്. ദയാബായി എന്ന പേരില്‍ത്തന്നെയാകും ചിത്രം പ്രദര്‍ശ്ശനത്തിനെത്തുക. കോട്ടയം ജില്ലയില്‍ പാലായ്ക്കു സമീപമുള്ള പൂവരണിയില്‍ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളില്‍ മൂത്തവളായാണ് മേഴ്‌സി മാത്യു എന്ന ദയബായി ജനിച്ചത്. 1958ല്‍ ബീഹാറിലെ ഹസാരിബാഗ് കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ ചേര്‍ന്നെങ്കിലും പരിശീലനം പൂര്‍ത്തിയാക്കുന്നതിന് ഒരു വര്‍ഷം മുമ്പേ കോണ്‍വെന്റ് ഉപേക്ഷിച്ച് ബീഹാറിലെ ഗോത്രവര്‍ഗമേഖലയായ മഹോഡയില്‍ തന്റെ സാമൂഹ്യപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു ദയാബായി.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.