കൊറോണ മരണം 30,000 കവിഞ്ഞു: ജർമനിയിൽ ഒറ്റ ദിവസം 6,000 രോഗികൾ; അമേരിക്കയില്‍ സ്ഥിതി ഗുരുതരം

0

റോം: ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. റോം: ലോകത്ത് കൊവിഡ്‌ ബാധിതരുടെ എണ്ണം ആറര ലക്ഷത്തോട് അടുക്കുന്നു. 24 മണിക്കൂറിനിടെ സ്‌പെയിനില്‍ 832 പേര്‍ മരിച്ചു. ആകെ മരണം 5690 ആയി. പന്ത്രണ്ടു പേർ മരിച്ച പാകിസ്ഥാനിൽ രോഗികളുടെ എണ്ണം 1400 കടന്നു. ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികളുള്ള അമേരിക്കയിൽ ന്യൂയോർക്കിൽ മാത്രം രോഗികൾ അരലക്ഷത്തോടടുക്കുന്നു. അമേരിക്കയില്‍ മരണം 2000 കടന്നു. ഇന്നലെ മാത്രം 515 പേര്‍ മരിച്ചു. ഇവിടെ കൊറോണ വൈറസുമായി ബന്ധപ്പെട്ട മരണങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. നൂറ്റി തൊണ്ണൂറിലേറെ രാജ്യങ്ങളിലായി മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്.

മരണ നിരക്കില്‍ യുഎസ് ആറാം സ്ഥാനത്താണ്. ഇറ്റലി, സ്‌പെയിന്‍, ചൈന, ഇറാന്‍, ഫ്രാന്‍സ് എന്നിവരാണ് യുഎസിന് മുന്നിലുള്ളത്. 1,23000 പേര്‍ക്കാണ് അമേരിക്കയില്‍ രോഗമുള്ളത്. ഇതില്‍ 50,000 പേരും ന്യൂയോര്‍ക്കില്‍ മാത്രമാണ്. ന്യയോര്‍ക്കിലേക്ക് യാത്രയ്ക്ക്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ന്യൂയോര്‍ക്കിനെ ക്വേറന്റൈനിലാക്കാനുള്ള നിര്‍ദേശം ട്രംപ് തള്ളി.

അതേസമയം ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നുവെന്ന് അന്താരാഷ്ട്ര നാണയ നിധി വിലയിരുത്തി. 74 രാജ്യങ്ങളിലേക്ക് കോവിഡ്‌ പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. എണ്‍പതിലേറെ രാജ്യങ്ങൾ സാമ്പത്തിക സഹായത്തിനായി സമീപിച്ചിട്ടുണ്ടെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. 2009ലെ മാന്ദ്യത്തേക്കാൾ ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും അവർ കൂട്ടിച്ചേർത്തു. 74 രാജ്യങ്ങളിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.