നാനൂറ് കാരറ്റിന്റെ വജ്രങ്ങള്‍ കൊണ്ട് നിര്‍മിച്ച ഗിറ്റാര്‍ ;വില 12 കോടി രൂപ

0

നാനൂറ് കാരറ്റിന്റെ വജ്രങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച ഈ ഗിറ്റാറിന്റെ വില കേള്‍ക്കണോ , 12 കോടി രൂപ.  ദുബൈയില്‍ ആണ് ഈ വജ്രത്തിളക്കം കൊണ്ട് ലോകശ്രദ്ധ നേടിയ ഗിറ്റാര്‍ പ്രദര്‍ശിപ്പിച്ചത് . ദുബൈയിലെ ഇബ്‌നോബത്തുത്ത മാളിലാണ് ഗിറ്റാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗിറ്റാര്‍ എന്ന ബഹുമതിയും ഈ ഗിറ്റാറിനാണ്. ഇക്കാര്യത്തില്‍ ഗിന്നസ് റെക്കോര്‍ഡിലും ഏദന്‍ ഓഫ് കോറോണെറ്റ് ഇടം നേടിയിട്ടുണ്ട് . വജ്രത്തെക്കൂടാതെ സ്വര്‍ണ്ണവും ഗിറ്റാറിന്റെ നിര്‍മ്മാണത്തിന് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഒന്നര കിലോ സ്വര്‍ണ്ണമാണ് ഗിറ്റാറിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.കോറോണറ്റ് എന്ന ജുവലറി ബ്രാന്‍ഡിന്റെ പ്രചരണത്തിന് വേണ്ടിയാണ് അമൂല്യ ഗിറ്റാര്‍ രൂപകല്‍പന ചെയ്തത്. ലൈഫ് സ്‌റ്റൈല്‍ ഫൈന്‍ ജുവലറി ഗ്രൂപ്പും ഷം ജുവലറി ഗ്രൂപ്പും ചേര്‍ന്നാണ് ഗിറ്റാര്‍ നിര്‍മ്മിച്ചത്. രണ്ട് വര്‍ഷത്തിലധികം സമയമെടുത്താണ് ഗിറ്റാര്‍ നിര്‍മ്മിച്ചത്.