വിശപ്പ് സഹിക്കാനാവാതെ അടുക്കള പൊളിച്ച് അകത്തു കയറി ആന:വീഡിയോ വൈറൽ

0

വിശപ്പു സഹിക്കാനാകാതെ വീടിന്റെ അടുക്കള പൊളിച്ച് അകത്തു കയറി ആന. തായ്‍ലാന്‍ഡിൽ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ഹുവാ ഹിൻ ജില്ലയയിലെ ചലെംകിയാപട്ടണ ഗ്രാമത്തിലെ താമസക്കാരനായ രത്ചധവാൻ പ്യുങ്പ്രസോപൻ എന്നയാളുടെ വീട്ടിലാണ് സംഭവം നടന്നത്.

അതിരാവിലെ അടുക്കള ഭാഗത്ത് ഒരു വലിയ ശബ്ദം കേട്ടപ്പാളോണ് ഗൃഹനാഥന്‍ ഓടിയെത്തിയത്. അടുക്കളയിലെത്തിയപ്പോൾ ആന അടുക്കളഭിത്തി തകർക്കുന്നതാണ് കണ്ടത്.ആദ്യം സ്തംഭിച്ചു നിന്നെങ്കിലും ആനയുടെ വിക്രിയകൾ ഫോണിൽ കൃത്യമായി പകർത്തി. ഇതിനിടെ വിശപ്പ് സഹിക്കാനാകാതെ ആന ഒരു പ്ലാസ്റ്റിക് ബാഗ് എടുത്ത് ചവയ്ക്കുകയും ചെയ്തു.