അപകടത്തില്‍പെട്ട എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ക്ക് മര്യാദ കുറവായിരുന്നുവെന്ന് യുഎഇ ഏവിയേഷന്‍ അതോറിറ്റി

0

എമിറേറ്റസ് വിമാനം ദുബായില്‍ ലാന്‍ഡിങ്ങിനിടെ തീ പിടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് മര്യാദ കുറവായിരുന്നു എന്ന് പരാമര്‍ശം. യുഎഇ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ ആണ് ഈ പരാമര്‍ശം ഉള്ളത് .

അപകടത്തില്‍പ്പെടുന്ന വിമാനത്തില്‍നിന്ന് രക്ഷപ്പെടുമ്പോള്‍ ബാഗുകള്‍ എടുക്കുകയല്ല രക്ഷപ്പെടുകയാണ് വേണ്ടതെന്ന നിര്‍ദേശം നല്‍കിയെങ്കിലും പലരും അതനുസരിക്കാന്‍ തയ്യാറായില്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളികളെന്നോ ഇന്ത്യന്‍ യാത്രക്കാരെന്നോ പേരെടുത്ത് പറയുന്നില്ലെങ്കിലും അപകടത്തില്‍പ്പെട്ട വിമാനത്തിലെ 80 ശതമാനം യാത്രക്കാരും മലയാളികളായിരുന്നു.ആഗസ്ത് മൂന്നിനായിരുന്നു 282 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിമാനം ദുബൈയില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.