ഫെയ്‌സ്ബുക്ക് ട്രെയിനിയുടെ മാസ വരുമാനം കേട്ടോളൂ …

0

ഫെയ്‌സ്ബുക്ക് ട്രെയിനിക്ക് മാസ വരുമാനം അഞ്ചു ലക്ഷം രൂപ കിട്ടിയാലോ ?അതേ ഫെയ്‌സ് ബുക്ക്ക്ക് ട്രെയിനിക്ക് ഒരു മാസം കിട്ടുന്ന ശമ്പളം ശരാശരി അമേരിക്കന്‍ ശമ്പളത്തിന്റെ ഇരട്ടിയാണ് .3,800 ഡോളറാണ് (ഏകദേശം 2.55 ലക്ഷം രൂപ) അമേരിക്കയിലെ ദേശീയ ശരാശരി ശമ്പളം. എന്നാല്‍ ഈ സ്ഥാനത്ത് ഫെയ്‌സ്ബുക്ക് നല്‍കുന്നത് മാസം 7500 ഡോളറാണ് (ഏകദേശം 5 ലക്ഷം രൂപ).

ശമ്പളം മാത്രമല്ല തങ്ങളുടെ ട്രെയിനിയായ തൊഴിലാളികള്‍ക്ക് ഫെയ്‌സ്ബുക്ക് നല്‍കുന്നത്. വാടക കൊടുക്കാതെ താമസിക്കാന്‍ കഴിയുന്ന അപാര്‍ട്ട്‌മെന്റ്, മുഴുവന്‍ ചിലവും കമ്പനി തന്നെ വഹിക്കുന്ന ടൂറുകള്‍, ഫെയ്‌സ്ബുക്ക് ക്യാമ്പസിനുള്ളില്‍ സൗജന്യമായി മൂന്നു നേരത്തെ ഭക്ഷണം, തിയറ്റര്‍ പ്രകടനങ്ങള്‍ അങ്ങനെ വിനോദത്തിനുള്ള നിരവധി മാര്‍ഗങ്ങളും ഫെയ്‌സ്ബുക്ക് നല്‍കുന്നുണ്ട്. എന്താലെ ..