അമ്മമാര്‍ക്കായി മാതൃദിനത്തില്‍ ഫേസ്ബുക്കിന്റെ വയലറ്റ് പൂക്കള്‍

0

സ്നേഹവും പ്രോത്സാഹനവും ഒന്നുമല്ല ഇനി ഫേസ്ബുക്കില്‍ നന്ദിയും അറിയിക്കാം. അതും പൂക്കള്‍ കൊണ്ട്.അതെ നന്ദി പ്രകടിപ്പിക്കാനായി വയലറ്റ് നിറത്തിലുള്ള പൂവിന്റെ ഇമോജി ഫേസ്ബുക്ക് അവതരിപ്പിച്ചു. ലൈക്ക്​ ബട്ടണ്‍ ക്ലിക്ക്​ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇമോജി ഒാപ്​ഷനുകളിൽ തന്നെയാണ് പുതിയ ഇമോജിയും ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫേസ്​ബുക്ക്​ വാളില്‍ മുഴുവനായും വയലറ്റ്​ പൂക്കള്‍ വിതറും.

കഴിഞ്ഞ മാതൃദിനത്തില്‍ പുതിയ ഇമോജി ഫേസ്ബുക്ക് അവതരിപ്പിച്ചെങ്കിലും പിന്നീട് ഇത് ഒഴിവാക്കി. എന്തായാലും പുതിയ ഇമോജി ഫേസ്ബുക്കിൽ തരംഗമായിരിക്കുകയാണ്. അതേസമയം ഫെയ്സ്ബുക്കിലെ പുതിയ റിയാക്ഷന്‍ ഫീച്ചര്‍ ആഘോഷമാക്കുകയാണ് ഉപയോക്താക്കള്‍.

ലൈക്കും ലൗവും കഴിഞ്ഞ് മൂന്നാമതാണ് പുതിയ റിയാക്ഷന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തേ അമേരിക്കയിലടക്കം ഫെയ്സ്ബുക്കില്‍ അടങ്ങിയിരിക്കുന്ന ഈ റിയാക്ഷന്‍ നമുക്ക് മാതൃദിനത്തിന് ശേഷം ലഭ്യമാകില്ലെന്നാണ് വിവരം. മാതൃദിനത്തിന് ശേഷം റിയാക്ഷന്‍ സൗകര്യം ഇല്ലാതാകുമെങ്കിലും പോസ്റ്റുകളില്‍ ലഭിക്കുന്ന ‘പൂക്കള്‍ ഇഫക്ട്’ ലൈക്കുകളുടെ കൂട്ടത്തില്‍ കാണും. അത് കൊണ്ട് തന്നെ ‘ഗ്രേറ്റ്ഫുള്‍’ റിയാക്ഷന്‍ പരമാവധി ഉപയോഗിച്ച് പൂക്കളം തീര്‍ക്കുകയാണ് സോഷ്യല്‍മീഡിയാ ഉപയോക്താക്കള്‍.