തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സിന് തീ പിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

0

തുരുവനന്തപുരത്തു നിന്നും ദുബായിലേക്കുള്ള തിരുവനന്തപുരം-ദുബായ് എമിറേറ്റ് വിമാനത്തിന് തീപിടിച്ചു.ഇകെ 521 വിമാനത്തിനാണ് തീ പിടിച്ചത്. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിന് തീ പിടിക്കുകയായിരുന്നു.

വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 282 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ടെര്‍മിനല്‍ -3 അടച്ചിട്ടിരിക്കുകയാണ്.പ്രാദേശിക സമയം 12.45ന് വിമാനം ദുബായ് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യുന്നതിനിടെയാണ് അപകടം. യാത്രക്കാരെ എല്ലാം എമര്‍ജന്‍സി വാതിലിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി .വിമാനത്തില്‍ നിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ യാത്രക്കാര്‍ ട്വിറ്ററില്‍ പുറത്തുവിട്ടിട്ടുണ്ട്.