സച്ചിന്റെ ജീവിതം സിനിമയാകുന്നു

0

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജീവിതം അഭ്രപാളിയിലേക്ക് …'സച്ചിന്‍-എ ബില്യണ്‍ ഡ്രീംസ്‌ 'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മുംബൈ ആസ്ഥാനമായ നിര്‍മ്മാണ കമ്പനി 200 നോട്ട് ഔട്ടും കേരളത്തില്‍ നിന്നുള്ള കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്‌പോര്‍ട്‌സ് ഫിലിംസിലൂടെ പ്രശസ്തനായ ബ്രിട്ടീഷ് ഫിലിം മേക്കര്‍ ജെയിംസ് എര്‍സ്‌കിന്‍ ആണ് സച്ചിന്റെ ജീവിതം സിനിമയാക്കുന്നത് . വണ്‍ നൈറ്റ് ഇന്‍ ടൂറിന്‍, ബാറ്റില്‍ ഓഫ് ദി സെക്‌സസ് തുടങ്ങിയവ എര്‍സ്‌കിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

സച്ചിന്റെ ക്രിക്കറ്റ് ജീവിതത്തിനും, വ്യക്തി ജീവിതത്തിനും തുല്യപ്രാധാന്യം നല്കിയാകും ചിത്രം ഒരുക്കുന്നത് .  ചിത്രത്തില്‍ സച്ചിന്‍ ആകുന്നതു സാക്ഷാല്‍ സച്ചിന്‍ തന്നെയായിരിക്കും . സിനിമയില്‍ ഉപയോഗിക്കേണ്ട പഴയ ക്രിക്കറ്റ് മത്സരങ്ങളുടെ വീഡിയോ ഫൂട്ടേജുകള്‍ക്കായി ഇന്ത്യയിലും പുറത്തുമുള്ള ക്രിക്കറ്റ് ബോര്‍ഡുകളെ നിര്‍മ്മാതാക്കള്‍ സമീപിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസര്‍ 14ന് പുറത്തെത്തും.