കോമണ്‍വെല്‍ത്ത് : ഓസ്‌ട്രേലിയിന്‍ നിന്നുള്ള ഒഫിഷ്യല്‍ ടീമില്‍ മലയാളിയും.

0
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഒഫിഷ്യൽ ടീമിൽ മലയാളിയും . ബാഡ്മിന്റൺ മത്സരങ്ങൾ നിയന്ത്രിക്കുന്ന ഒഫീഷ്യൽ ടീമിലാണ് മലയാളിയും തിരുവനന്തപുരം സ്വദേശിയുമായ രാജീവ് നായർ ഇടം നേടിയത് . മെൽബണിലെ സൺഡേ സ്മാഷേഴ്സ് ബാഡ്മിന്റൺ ക്ലബിലെ അംഗമാണ് രാജീവ് . 2017 ലെ സുധീർമാൻ ലോക കപ്പിലും ഒഫീഷ്യൽ ട്ടീം അംഗമായിരുന്നു .