തമിഴ്‌നാട്ടില്‍ പടക്കകടയില്‍ തീപിടിത്തം; അഞ്ചുപേര്‍ മരിച്ചു

0

ചെന്നൈ: തമിഴ്നാട്ടിൽ പടക്കകടയ്ക്ക് തീപിടിച്ച് 5 മരണം. പത്തു പേർക്ക് ഗുരുതരമായി പരുക്കേറ്റു. തമിഴ്നാട് കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കള്ളക്കുറിച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടക്കകടയ്ക്കു സമീപത്തെ ബേക്കറിയിൽനിന്ന് തീ പടർന്നതാണ് അപടകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. ദീപാവലി കണക്കിലെടുത്തു വൻതോതിൽ പടക്കങ്ങൾ കടയിൽ സൂക്ഷിച്ചിരുന്നു. അഗ്നിശമന സേനയും പൊലീസും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ കടകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.