മുന്‍മന്ത്രി എം.കമലം അന്തരിച്ചു

0

കോഴിക്കോട്: മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ എം.​ക​മ​ലം (96) അ​ന്ത​രി​ച്ചു. രാവിലെ ആറുമണിയോടെ കോഴിക്കോട്ടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് അഞ്ചുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

1982ലെ ​ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ സ​ഹ​ക​ര​ണ മ​ന്ത്രി​യാ​യി​രു​ന്നു. അ​ടി​യ​ന്തി​രാ​വ​സ്ഥ​ക്കാ​ല​ത്തും വി​മോ​ച​ന​സ​മ​ര​കാ​ല​ത്തും ജ​യി​ൽ വാ​സം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കെ​പി​സി​സി ഉപാ​ധ്യ​ക്ഷ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തു​ട​ങ്ങി ഒ​ട്ടേ​റ പ​ദ​വി​ക​ൾ അ​നു​ഷ്ഠി​ച്ചു. കോണ്‍ഗ്രസിന്റെ കേരള ചരിത്രത്തിലെ ഏറ്റവും പ്രമുഖയായ വനിതാ നേതാവായിരുന്നു കമലം. ഏഴുപതിറ്റാണ്ടുകാലം പൊതുരംഗത്ത് കര്‍മനിരതയായിരുന്നു എം.കമലം.

സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജ​ന​താ പാ​ർ​ട്ടി രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ അ​തി​ന്‍റെ കോ​ഴി​ക്കോ​ട് ജി​ല്ലാ ചെ​യ​ർ പേ​ഴ്സ​ണാ​യും സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 1948 മു​ത​ൽ 1963 വ​രെ കോ​ഴി​ക്കോ​ട് മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

1980 ലും 1982​ ലും ക​ൽ​പ്പ​റ്റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നും കേ​ര​ള നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഭർത്താവ് പരേതനായ മാമ്പറ്റ സാമിക്കുട്ടി. എം.യതീന്ദ്രദാസ്, പത്മജ ചാരുദത്തൻ, എം.മുരളി, എം. രാജഗോപാൽ, എം. വിജയകൃഷ്ണൻ എന്നിവരാണ് മക്കൾ.