മുന്‍ എംഎല്‍എ ബി. രാഘവന്‍ അന്തരിച്ചു

0

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി. രാഘവന്‍ അന്തരിച്ചു. 66 വയസായിരുന്നു. കൊവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

നിയമസഭയില്‍ നെടുവത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. പട്ടിക ജാതി -വര്‍ഗ വികസന കോര്‍പറേഷന്‍ ചെയര്‍മാനായിരുന്നു.