223 വജ്രങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഫ്രൂട്ട് കേക്ക്; വില  1.65 ദശലക്ഷം രൂപ

0

ഇഷ്ടഭക്ഷണം എത്ര വില ആയാലും ശരി അത് വാങ്ങി കഴിക്കാന്‍ മടിയില്ലാത്തവര്‍ ആണ് മിക്കവരും. പൊതുവേ ഭക്ഷണകാര്യത്തില്‍ ഒരല്‍പം മുന്‍തൂക്കും ഉള്ളവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍ നമ്മുടെ നാട്ടിലെ ഭക്ഷണങ്ങളെ പോലെയല്ല ചില വിദേശഭക്ഷണങ്ങളുടെ കാര്യം. ആയിരമോ രണ്ടായിരമോ ആയിരിക്കില്ല ചിലപ്പോള്‍ ലക്ഷങ്ങള്‍ തന്നെയാണ് അവയുടെ വില.

പറഞ്ഞു വരുന്നത് ഒരു ഫ്രൂട്ട് കേക്കിന്റെ കാര്യമാണ്. പക്ഷെ വെറും ഫ്രൂട്ട് കേക്ക് അല്ലയിത്. ഒരു ഒന്നൊന്നര കേക്ക് തന്നെയാണ് ഇത്. ഇതുണ്ടാക്കാന്‍ തന്നെ എടുത്ത സമയം കേള്‍ക്കണോ ആറുമാസം. അതായതു കേക്കിന്റെ രൂപകല്പനയ്ക്ക്  ആറു മാസവും ബേക്കിംഗ് വേണ്ടി മാത്രമായി ഒരു മാസവും. ഇത് അലങ്കരിക്കാന്‍ ഉപയോഗിച്ചതോ 223 വജ്രങ്ങളും. ഒരു ജാപ്പനീസ് പേസ്ട്രി ഷെഫാണ് ഈ വിഭവം തയ്യാറാക്കിയത്. ഇത് വിറ്റത് 1.65 ദശലക്ഷം രൂപയ്ക്കും.

 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.