‘ഹോം എലോണ്‍’ സിനിമയിലെ ഹോട്ടല്‍ വിലപ്പനയ്ക്ക്

0

ഹോം എലോണ്‍ 2 – ലോസ്റ്റ് ഇന്‍ ന്യൂയോര്‍ക്ക് ചിത്രീകരിച്ച  പ്ലാസ ഹോട്ടല്‍ വില്‍പ്പനയ്ക്ക്. 1907ല്‍ പണികഴിപ്പിച്ച പ്ലാസ ഹോട്ടല്‍ ന്യൂയോര്‍ക്കിലെ ഏറ്റവും പ്രൗഡിയുള്ള കെട്ടിടങ്ങളില്‍ ഒന്നാണ്. ന്യൂയോര്‍ക്ക് നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാര്‍ ഹോട്ടലുകളില്‍ ഒന്നാണ് പ്ലാസ ഹോട്ടല്‍.

ഇന്ത്യന്‍ കമ്പനി സഹാറയുടെ കൈയ്യിലാണ് ഇപ്പോള്‍ പ്ലാസ ഹോട്ടല്‍. ഏകദേശം 500 ദശലക്ഷം ഡോളറാണ് ഹോട്ടലിന് വിലയിട്ടിരിക്കുന്നത്. നിലവിലെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വരെ വിവിധയാളുകള്‍ വില പറഞ്ഞ പ്ലാസ ഹോട്ടല്‍, സഹാറ ഗ്രൂപ്പ് വാങ്ങിയിരുന്നു. ഇപ്പോള്‍ ഇത് വിറ്റൊഴിവാക്കുകയാണ് സഹാറ. മൂല്യം അനുസരിച്ച് വില്‍പ്പന നടന്നാല്‍, ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള റിയല്‍ എസ്റ്റേറ്റ് കച്ചവടങ്ങളില്‍ ഒന്നാകും പ്ലാസ ഹോട്ടല്‍ വില്‍പ്പന.Image result for home alone hotel for sale new york