എസ്‌കിമോകളുടെ ‘ഇഗ്ലു’വില്‍ താമസിക്കണോ; നേരെ കുളു മണാലിയിലേക്ക് വന്നോളൂ

0

ഇഗ്ലുവിനെ കുറിച്ചു നമ്മളില്‍ പലരും കേട്ടിട്ടുണ്ട്. എന്നാല്‍ ഇഗ്ലു കണ്ടിട്ടുള്ളവര്‍ ചുരുക്കം. വളരെ തണുത്ത പ്രദേശങ്ങളില്‍ ജീവിക്കുന്ന എസ്‌കിമോകള്‍ അവര്‍ക്ക് കഴിയാന്‍ നിര്‍മ്മിക്കുന്ന വീടുകളെ ആണ് ഇഗ്ലു എന്ന് വിളിക്കുന്നത്‌. പുറമേ നിന്ന് നോക്കിയാല്‍ ഒരു മഞ്ഞു കൂടാരം അതാണ്‌ ഇഗ്ലു. കണ്ടാല്‍  ഒരു മുട്ടതോട് പോലെ.

ഇഗ്ലു ഒന്ന് കാണാന്‍ തോന്നിയാല്‍ ഇനി അന്റാര്‍ട്ടിക്കയില്‍ ഒന്നും പോകേണ്ട. നമ്മുടെ ഇന്ത്യയില്‍ തന്നെ ഇനി ഇഗ്ലു കാണാം, കഴിയാം, സമയം ചിലവഴിക്കാം. മണാലിയിലാണ് സഞ്ചാരികള്‍ക്കായി ഇഗ്ലു ഒരുക്കിയിരിക്കുന്നത്. കെയ്‌ലിംഗയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ നൽകിയിരിക്കുന്നത്. ഇഗ്ലുവിൽ ഒരു രാത്രി താമസിക്കാൻ 4,600 രൂപയാണ് നൽകേണ്ടത്. എന്നാൽ ഇതിന് പുറമേ സ്‌നോബോർട് പോലുള്ള വിനോദങ്ങളിൽ ഏർപ്പെടണമെങ്കിൽ 5,600 രൂപയാകും.

ഒരു ഇഗ്ലുവിൽ രണ്ട് പേർക്ക് സുഖമായി താമസിക്കാം. ഇവിടെ താമസം മാത്രം ഒരുക്കുകയല്ല മറിച്ച് മറ്റ് വിന്റർ സ്‌പോർട്‌സായ സ്‌നോ സ്ലെഡ്ജിങ്ങ്, സ്‌കൈയിങ്ങ്, സ്‌നോ ബോർഡിങ്ങ് എന്നിവ ആസ്വദിക്കാനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.