ജെയിംസ് ബോണ്ട് നായകന്‍ പിയേഴ്‌സ് ബ്രോസ്‌നന്‍ ആശുപത്രിയില്‍; ഷൂട്ടിംഗിനായി നൈജീരിയില്‍ എത്തിയ താരം ബീഫ് ആണെന്ന് കരുതി കഴിച്ചത് എലിയിറച്ചി

0

ഹോളിവുഡ് സൂപ്പര്‍താരമാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല .വയറ്റിനു പിടിക്കാത്ത ഭക്ഷണം കഴിച്ചാല്‍ പിന്നെ ആശുപത്രിയില്‍ പോകാതെ രക്ഷയില്ല .പറഞ്ഞു വരുന്നത് സൂപ്പര്‍ ഹീറോ പിയേഴ്‌സ് ബ്രോസ്‌നനെ കുറിച്ചാണ് .ജെയിംസ്‌ ബോണ്ട്‌ സിനിമകളിലൂടെ ലോകപ്രശസ്തന്‍ ആണ് നടന്‍ .പക്ഷെ കഴിഞ്ഞ ദിവസം താരത്തിനു ഒരു അക്കിടി പറ്റി എന്ന് പറഞ്ഞാല്‍ മതിയല്ലോ .

ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പ് മിസ്റ്റര്‍ ജോണ്‍സണ്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി താരം നൈജീരിയില്‍ എത്തിയിരുന്നു. ഷൂട്ടിംഗിന് ശേഷം രാത്രി നൈജീരിയന്‍ രുചി പരീക്ഷിക്കാന്‍ താരത്തിന് ഒരു മോഹം .അപ്പോള്‍ തന്നെ ഒരു ഹോട്ടലില്‍ കയറി ബീഫ് ഓര്‍ഡര്‍ ചെയ്തു .പക്ഷെ ബീഫ് ആണെന്ന് കരുതി ജെയിംസ്‌ ബോണ്ട്‌ കഴിച്ചത് എലിയിറച്ചിയായിരുന്നു. കുഴിമുയല്‍, പെരുച്ചാഴി എന്നൊക്കെ വിളിപ്പേരുള്ള വിഭവമാണ് ബ്രോസ്‌നന്‍ കഴിച്ചത് . തുടര്‍ന്ന് ദേഹസ്വാസ്ഥത അനുഭവപ്പെട്ട പിയേഴ്‌സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം താരം ഒരാഴ്ചയായി വിശ്രമത്തിലാണ് എന്നാണ് അറിയുന്നത് .ഓരോ പണി വരുന്ന വഴിയെ !