ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഒന്നാമതെത്തിയ മലയാളി കണ്‍മണി

0

ഇന്ത്യയ്ക്കും മലയാളികള്‍ക്കും  അഭിമാനമായി ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഒന്നാമതെത്തി ഇന്ത്യയുടെ  കണ്‍മണി ഉപാസന സുന്ദരിപ്പട്ടം സ്വന്തമാക്കി. ജോര്‍ജിയയില്‍ നടന്ന ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ആണ് ബെസ്റ്റ് മോഡല്‍ ലിറ്റില്‍, മിസ് യൂണിവേഴ്‌സ് 2016, മിസ് ഇറ്റര്ര്‍ ഇന്റര്‍നെറ്റ് വോട്ടിങ് 2016, ടിഒഡി ലിറ്റില്‍ മിസ് യൂണിവേഴ്‌സ് 2016 എന്നീ മൂന്ന് ടൈറ്റിലുകള്‍ സ്വന്തമാക്കി  കണ്മണി ഉപാസന ഈ അപൂര്ര്‍വ നേട്ടത്തിന് ഉടമയായത് .

ഇതോടെ ഓഗസ്റ്റില്‍ ബള്‍ഗേറിയയില്‍ നടക്കുന്ന കിങ് ആന്റ് ക്വീന്‍ 2016, പ്രിന്‍സ് ആന്‍ഡ് പ്രിന്‍സസ് വേള്‍ഡ് 2016 എന്നീ മത്സരങ്ങളിലും കണ്‍മണിക്ക് പങ്കെടുക്കാം. ഇത് ആദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടിക്ക് ലിറ്റില്‍ മിസ് യൂണിവേഴ്‌സ് പട്ടം ലഭിക്കുന്നത്.സംവിധായകന്‍ അനീഷ് ഉപാസനയുടെ സഹോദരന്‍ അനൂപ് ഉപാസനയുടെയും മഞ്ജുവിന്റെയും മകളാണ് കണ്‍മണി. സ്റ്റില്‍ ഫോട്ടോഗ്രാഫറായ അനൂപിന്റെ ക്യാമറയ്ക്കുമുന്നില്‍ നിന്നാണ് കണ്‍മണി ലിറ്റില്‍ മിസ് യൂണിവേഴ്‌സ് റാമ്പില്‍വരെ എത്തിയത്. കോഴിക്കോടു നടന്ന ലിറ്റില്‍ മിസ് യൂണിവേഴ്‌സ് ഇന്ത്യന്‍ ഫിനാലെയിലൂടെയാണ് ലിറ്റില്‍ മിസ് യൂണിവേഴ്‌സ് മത്സരത്തിലേക്ക് എത്തുന്നത്.സെക്കന്‍ഡ്‌സ്, ഒന്നാം ലോക മഹായുദ്ധം, ഓലപ്പീപ്പി എന്നീ സിനിമകളിലും അഭിനയിച്ചിടുള്ള കണ്മണി ഉപാസന  കൊച്ചി ഇടപ്പള്ളി ക്യാംപയിന്‍ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് .