കൊവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു

0

റിയാദ്:- കൊവിഡ് ബാധിച്ച് മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തൃശൂർ കല്ലേറ്റിൻകര ഐശ്വര്യ വിഹാറിൽ വിനോദ് ചിറയത്താണ് (65) അൽകോബാറിൽ കൊവിഡ് ബാധിച്ചു മരിച്ചത്. 27 വർഷമായി ഒരു സ്വകാര്യ കോൺട്രാക്ടിങ് കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരികയായിരുന്നു.

കടുത്ത പനിയും ചുമയും ശ്വാസ തടസ്സവുമായി കഴിഞ്ഞ പത്തു ദിവസമായി അൽ കോബാർ ദോസരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ശ്വാസ തടസ്സം ശക്തമായതോടെ അൽ കോബാർ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് പോകും വഴിയിൽ വെച്ച് തന്നെ മരിച്ചു. കൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. ഭാര്യ: ഷീല. മക്കൾ: ഐശ്വര്യ, അശ്വിൻ.