കാണാതായ മലേഷ്യ എയര്‍ലൈന്‍സ്‌ ലോകത്തിലെ സുരക്ഷിത വിമാനകമ്പനികളിലൊന്ന്

0

ബെയ്ജിംഗ് :  സുരക്ഷിത വിമാനസര്‍വീസിന് പേരുകേട്ട മലേഷ്യ എയര്‍ലൈന്‍സ്‌ ഇതിനോടകം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് .സ്കൈട്രാക്സ് അവാര്‍ഡ്‌ ,വേള്‍ഡ് ട്രാവല്‍ അവാര്‍ഡ് ,ബെസ്റ്റ് ഏഷ്യന്‍ എയര്‍ലൈന്‍സ് അവാര്‍ഡ്‌ തുടങ്ങിയ അവാര്‍ഡുകള്‍ നേടിയ മലേഷ്യ എയര്‍ലൈന്‍സിന്‍റെ ചരിത്രത്തില്‍ അപകടങ്ങളും കുറവാണ് .കഴിഞ്ഞ ഒക്ടോബറില്‍ മലേഷ്യയില്‍ നടന്ന അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു .1977-ഇല്‍ 100 പേര്‍ കൊല്ലപ്പെട്ട അപകടമാണ് മലേഷ്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ അപകടം . ഹൈജാക്ക് നടന്നതിനെ തുടര്‍ന്നായിരുന്നു അന്നത്തെ അപകടം നടന്നത് .1995-ഇല്‍ നടന്ന തവായു എയര്‍പോര്‍ട്ടില്‍ നടന്ന അപകടത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു .മറ്റു വിമാനകമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ മലേഷ്യ എയര്‍ലൈന്‍സിന്‍റെ ചരിത്രത്തില്‍ അപകടങ്ങള്‍ തീരെ കുറവാണ് .

80 എയര്‍പോര്‍ട്ടിലെക്കായി ദിവസേനെ 37,000 പേരെ കൈകാര്യം ചെയ്യുന്ന മലേഷ്യ എയര്‍ലൈന്‍സ്‌ കാണാതെപോയ സംഭവം ഒറ്റപ്പെട്ടതാണ് .A380 ഉള്‍പ്പെടെ 88 വിമാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് മലേഷ്യ എയര്‍ലൈന്‍സ്‌ ഫ്ലീറ്റ് .1947-ഇല്‍ സര്‍വീസ് തുടങ്ങിയ കമ്പനി കൊച്ചി ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട് .

വിമാനം കാണാതായ സംഭവത്തെക്കുറിച്ച്മ ഇതുവരെ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല .ലേഷ്യയിലെ കൊലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട വിമാനം കാണാതായതായി റിപ്പോര്‍ട്ട്.  എം.എച്ച് 370 വിമാനമാണ് പറന്നുയര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ കാണാതായത്.  വിമാനത്തില്‍ 239 യാത്രക്കാരും. പന്ത്രണ്ട് ജീവനക്കാരുമാണ് ഉള്ളത്. യാത്രക്കാരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും.

പറന്നുയര്‍ന്നതിന് ശേഷം രണ്ട്മ ണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് വിമാനത്തില്‍ നിന്നുള്ള സിഗ്നലുകള്‍ നഷ്ടപ്പെട്ടത്. ചൈനീസ് വ്യോമാതിര്‍ത്തിയില്‍ വിമാനം എത്തിയിട്ടില്ലെന്നാണ് ചൈനയില്‍ നിന്നുള്ള സ്ഥിരീകരണം.വിമാനത്തിനായുള്ള തിരച്ചില്‍ ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.