മകഫീ സ്ഥാപകന്‍ ജോണ്‍ മകഫീ ജയിലില്‍ മരിച്ച നിലയില്‍

1

ലോക‌പ്രശസ്‌ത ആന്റിവൈറസ് സോഫ്‌റ്റ്വെയറായ മകഫീയുടെ സ്ഥാപകൻ ജോൺ മകഫീ(75)ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തി. ബാഴ്‌സലോണയിലെ ജയിൽ മുറിയിൽ നിന്നാണ് മകഫീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകഫീ സ്പെയിനില്‍ അറസ്റ്റിലായത്. മകഫീയെ യുഎസിന് കൈമാറാന്‍ സ്പെയിനിലെ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മരണം. 1980കളില്‍ ലോകത്ത് ആദ്യം ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ വില്‍പന തുടങ്ങിയത് മകഫീയുടെ കമ്പനിയാണ്. നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

നികുതി വെട്ടിപ്പ് കേസിലാണ് സ്പെയിനില്‍ അദ്ദേഹം പിടിയിലായതും. 2020 ഒക്ടോബറിലാണ് ബാഴ്‌സലോണ വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം അദ്ദേഹം അറസ്റ്റിലായത്‌. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.