വിമാനയാത്രക്കിടെ ഇനി മൊബൈല്‍ ഫോണ്‍ കോളുകളും ഇന്റര്‍നെറ്റും ഉപയോഗിക്കാനാകും

0

വിമാന യാത്രയ്ക്കിടെ ഇനി മൊബൈല്‍ ഫോണ്‍ കോളുകളും ഇന്റര്‍നെറ്റും ഉപയോഗിക്കാനാകും. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഉന്നതാധികാര സമിതി ടെലികോം കമ്മീഷന്‍ ഇതിന് അംഗീകാരം നല്‍കിയതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്നോ നാലോ മാസത്തിനുള്ളില്‍ ഈ സേവനങ്ങള്‍ ലഭ്യമായി തുടങ്ങും.

ഇന്‍ഫ്‌ളൈറ്റ് കണക്ടിവിറ്റി പ്രൊവൈഡര്‍ (ഐഎഫ്‌സി) വേണമെന്ന് ജനുവരിയില്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ശുപാര്‍ശ ചെയ്തിരുന്നു. ഐഎഫ്‌സി പ്രൊവൈഡര്‍മാരായ ടെലികോം കമ്പനികള്‍ക്ക് ഇന്‍സാറ്റോ അല്ലെങ്കില്‍ വിദേശ ഉപഗ്രഹങ്ങളോ ഉപയോഗിക്കാനുള്ള അനുമതി നല്‍കണമെന്നും ട്രായ് ആവശ്യപ്പെട്ടിരുന്നു. ഇന്‍ഫ്‌ളൈറ്റ് സര്‍വീസ് ലഭ്യമാകുക വിമാനം 3,000 മീറ്റര്‍ ഉയരത്തിലെത്തിയ ശേഷമായിരിക്കും.ടെലികോം, വിമാന കമ്പനികള്‍ ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പാടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.