ആരാധകര്‍ കാത്തിരുന്ന ആ ചിത്രം വരുന്നു;മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’

0

മോഹന്‍ലാലിന്റെയും പ്രിഥ്വിരാജിന്റെയും ആരാധകര്‍ക്ക് ഒരുപോലെ ഒരു സന്തോഷവാര്‍ത്ത.മോഹന്‍ലാലിനെ നായകനാക്കി  പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ യാഥാര്‍ത്ഥ്യമാകുന്നു.

‘ലൂസിഫര്‍ ‘എന്ന് പേരിട്ടിരിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കും .ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് മുരളി ഗോപിയാണ്. മോഹന്‍ലാല്‍ തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്. മലയാളത്തിന്റെ രണ്ട് ഐക്കണുകള്‍ ഒന്നിച്ച് ക്യാമറയ്ക്ക് പിന്നിലെത്തുന്നു എന്ന ആമുഖത്തോടെയാണ് സുകുമാരേട്ടന്റെ മകന്‍ പൃഥിരാജും മുരളിഗോപിയുടെയും ചിത്രത്തില്‍ താന്‍ നായകനാകുന്നു എന്ന വാര്‍ത്ത മോഹന്‍ലാല്‍ സ്ഥിരീകരിച്ചത്.

താന്‍ സംവിധാനരംഗത്തേക്ക് കടക്കുമെന്ന് പൃഥ്വിരാജ് നേരത്തെയും സൂചന നല്‍കിയിരുന്നെങ്കിലും മോഹന്‍ലാലിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്ന വാര്‍ത്തകള്‍ ഇതാദ്യമായാണ് സ്ഥിരീകരിക്കപെടുന്നത്. ചിത്രം അടുത്ത വര്ഷം പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തും എന്നാണ് പ്രതീക്ഷ.