ചിരിച്ചു മരിക്കാം, എന്നാൽ വോട്ട് എണ്ണി മരിച്ചാലോ ?..

0

ചിരിച്ചു വരെ മരിക്കാം …. എന്നാൽ വോട്ട് എണ്ണി മരിച്ചാലോ….പെട്ടന്ന് ഓർമ്മ വരിക ഇന്നലെ ഇന്തോനേഷ്യ പ്രസിഡന്റിനെ പ്രഖ്യാപിച്ച വേളയിൽ ആണ് ….. അവിടെ വോട്ട് എണ്ണി മരണം പൂകിയവർ മുന്നൂറിലധികം… രോഗാവസ്ഥയിൽ ആയവർ  ആയിരത്തി എണ്ണൂറോളം ….

260 മില്യൺ ജനതയുള്ള ലോകത്തെ ഏറ്റവും വലിയ മുസ്ലിം രാഷ്ട്രത്തിൽ, വോട്ടിനു യോഗ്യരായ 193 മില്യണിൽ  80% പേർ 800,000 ബൂത്തുകളിൽ എത്തിയപ്പോള്‍,   വോട്ടിങ്ങ്  കൈകാര്യം ചെയ്യാന്‍ 70 ലക്ഷത്തോളം വോളന്‍റിയേഴ്സ് വേണ്ടി വന്നു .

രാപകലില്ലാതെ പണിയെടുത്തു ആരോഗ്യം തളർത്തി, മരണം വരിച്ചവരില്‍, സർക്കാർ ഉദ്യോഗസ്ഥരും പോലീസ് സേനാ അംഗങ്ങളും ഉണ്ട്.

ഇന്ത്യയിലും ഇലക്ഷൻ മരണങ്ങൾ ഉണ്ടാവാറുണ്ട്… എണ്ണത്തിൽ കുറവാണ് എന്നെ ഉള്ളു… ഹിമാചലിൽ മെയ് 19 നു മൂന്നു പേരാണ് മരിച്ചത് .

നാളെ  വോട്ടെണ്ണൽ  നടത്താൻ എല്ലാ ഒരുക്കവും പൂർത്തിയാകവേ മരണങ്ങൾ ആരെയും തേടി വരാതെ ഇരിക്കട്ടെ ….

ഇന്തോനേഷ്യ വോട്ടെണ്ണൽ മരണത്തെ പറ്റി ഈ വീഡിയോ കാണാം ……….

Previous articleA Talk on ‘B+, Simple Way to Abundance and Joy’
Next articleScholarship for May 2019
Venmony BimalRaj
Venmony Bimal Raj hails from Chengannur, Kerala, and working in Singapore/Indonesia. He is passionate writer, poet, and artist.