സിനിമയിലെ വിവാഹമോചനങ്ങൾ: ചികിത്സ വേണ്ടത് മലയാളിക്ക്

0
The Adobe Image Library ©1998 Adobe Systems Incorporated Silhouette of man and woman fighting

താരാരാധന സജീവമെങ്കിലും സിനിമാരംഗത്തുള്ളവരോട് മലയാളികൾക്ക് വല്ലൊത്തൊരു മുൻവിധിയുണ്ട്. പ്രത്യേകിച്ചും നടിമാരുടെ വിഷയത്തിൽ. നടിമാർ ഇങ്ങനെയാണ് അങ്ങനെയാണ് എന്നൊക്കെ പറഞ്ഞു നടക്കുന്നതിൽ ഒരു പ്രത്യേക മന:സുഖം സാക്ഷരനെന്നു അഭിമാനിക്കുന്ന മലയാളിക്കുണ്ട്. അവരുടെ വ്യക്തി ജീവിതം ചികയാനും, ഉപദേശിച്ചു നന്നാക്കാനും മലയാളിക്ക് ധാരാളം സമയമുണ്ട്.

ഏതെങ്കിലും സിനിമാതാരം വിവാഹമോചനം നേടുകയാണെന്നറിഞ്ഞാൽ മലയാളിയുടെ മനസ്സിൽ ലഡു പൊട്ടും, പിന്നെ സിനിമാക്കാരെല്ലാം ഇങ്ങനെയാണ് എന്ന് പറഞ്ഞു തുടങ്ങും. നടിയാണെങ്കിൽ വിവാഹമോചനത്തിനുള്ള കാരണം അവർ തന്നെ എന്നുറപ്പിക്കും. അവരെ ചീത്തയായി മുദ്രകുത്തും. അവരുടെ പൂർവകാലചരിത്രം പറഞ്ഞുതുടങ്ങും. നട്ടാൽ മുളക്കാത്ത നുണകളായിരിക്കും പലതും.

അടുത്തിടെ വിവാഹമോചനവാർത്ത പുറത്തു വിട്ട ഒരു പ്രമുഖ മലയാളം വാർത്താചാനലിലെ ഫേസ്ബുക്ക് പേജിൽ നിന്നുള്ള സ്ക്രീൻഷോട്ടുകളാണ് ചുവടെ. അവർ വിവാഹമോചനം നേടാൻ കാരണമെന്ത് തുടങ്ങി ഒരു വിവരവും ഈ വാർത്തയിൽ ഇല്ല. എന്നാൽ കമന്റ് ചെയ്ത ഭൂരിഭാഗം പേരും നടി തന്നെ വിവാഹമോചനത്തിന് കാരണം എന്ന നിലപാടോടെയാണ് എഴുതിയിരിക്കുന്നത്. “അവരുടെ ജീവിതത്തിൽ എന്തു സംഭവിച്ചു എന്ന് നമുക്കറിയുമോ? പിന്നെ അതാരുടെ കുറ്റം കൊണ്ടെന്നു വിധി എഴുതാൻ എങ്ങിനെ കഴിയുന്നു? എന്തിനെയും മുൻവിധികളോടെയും ദോഷത്തോടെയും വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന നമുക്കല്ലേ ശരിക്കും ഈ ഉപദേശങ്ങൾ ആവശ്യം” എന്ന് എഴുതിയവരും ഉണ്ട്.

ദാന്പത്യത്തിലെ പൊരുത്തക്കേടുകൾ കാരണം പിരിയുന്നത് സിനിമാക്കാർ മാത്രമാണോ? കേരളത്തിൽ അങ്ങോളമിങ്ങോളം വിവാഹമോചനങ്ങൾ വർധിച്ചു വരുന്നത് മാറിവരുന്ന സാമൂഹിക സാഹചര്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചികിത്സ വേണ്ടത് മലയാളിക്കാണോ , അല്ല സിനിമാക്കാർക്ക് ആണോ എന്ന് ചിന്താശേഷിയുള്ളവർ തീരുമാനിക്കട്ടെ.

Screen Shot 2016-08-13 at 8.09.22 pm Screen Shot 2016-08-13 at 8.18.50 pm Screen Shot 2016-08-13 at 8.19.16 pm Screen Shot 2016-08-13 at 8.19.26 pm Screen Shot 2016-08-13 at 8.19.37 pm

 

Image Courtesy: bestdivorcelawyer.co/