‘എന്റെ മക്കൾ അയാളെ ഒരുപാട് സ്നേഹിച്ചിരുന്നു’; അഞ്ച് മക്കളെ കൊന്ന മുന്‍ ഭർത്താവിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ഭാര്യ

0

കാലിഫോർണിയ: തന്റെ അഞ്ച് മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ആവശ്യപ്പെട്ട് യുവതി. അമേരിക്കൻ സ്വദേശിയായ ആമ്പർ കീസർ ആണ് ഭർത്താവ് തിമോത്തിനെ വധശിക്ഷയ്ക്ക് വിധിക്കരുതെന്ന് ദക്ഷിണ കറോലിന കോടതിയോട് ആവശ്യപ്പെട്ടത്.

എന്റെ മക്കളോട് യാതൊരുവിധത്തിലുള്ള ദയദാക്ഷിണ്യവും അയാൾ കാണിച്ചിരുന്നില്ല.. പക്ഷെ മക്കൾ അയാളെ ഒരുപാട് സ്നേഹിച്ചിരുന്നു.. ഇപ്പോൾ ഞാൻ എനിക്ക് വേണ്ടിയല്ല എന്റെ മക്കൾക്ക് വേണ്ടിയായിരുന്നു സംസാരിക്കുന്നത്’.. ഭർത്താവിനോട് ദയ കാണിക്കണമെന്ന ആവശ്യവുമായി യുവതി കോടതിയിൽ പറഞ്ഞു.

തന്റെ മക്കൾ സഹിച്ച വേദന തനിക്ക് മാത്രമേ അറിയുള്ളു. ജോൺസിന്റെ മുഖം പറിച്ചെടുക്കാൻ കഴിയുമെങ്കിൽ ഒരമ്മ എന്ന നിലയിൽ താനത് ചെയ്യും. അതാണ് എന്റെ ഉള്ളിലെ അമ്മ. വധശിക്ഷയെ എതിർക്കുന്നയാളാണ് താനെന്നും കീസർ കൂട്ടിച്ചേർത്തു.

ആഗസ്റ്റ് 2014 ലാണ് കൊലപാതകക്കുറ്റത്തിന് അംബറിന്റെ ഭർത്താവ് തിമോത്തി ജോണ്‍സ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്. ഇയാൾക്ക് വധശിക്ഷയോ പരോളില്ലാതെ ജീവപര്യന്തമോ നൽ‌കണമെന്ന കാര്യത്തിൽ ജഡ്ജിമാർ തീരുമാനമെടുക്കാനിരിക്കെയാണ് യുവതിയുടെ അഭ്യർഥന. ജോൺസിനായി താൻ പ്രാർഥിക്കാറുണ്ടെന്നും വധശിക്ഷയെ വ്യക്തിപരമായി താൻ എതിർക്കുന്നുവെന്നും കിസർ പറഞ്ഞിരുന്നു.

ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന കിസറിന്റെ മക്കൾ അയാൾക്കൊപ്പമായിരുന്നു. ലഹരിക്കടിമയായ ജോണ്‍സ് ദാമ്പത്യം തകർന്ന വൈരാഗ്യത്തിലും മുൻ ഭാര്യയോടുള്ള ദേഷ്യം തീർക്കുന്നതിനുമായാണ് മക്കളെ കൊലപ്പെടുത്തിയതെന്നാണ് പ്രോസിക്യൂഷൻ വാദം.

മക്കളെ ഭാര്യക്ക് ഒരിക്കലും കിട്ടരുതെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. അമ്മയുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് സംശയിച്ചാണ് ആറു വയസുരകാരനായ മകൻ നതാനെ താൻ കൊന്നതെന്നാണ് ജോൺസ് കുറ്റസമ്മത മൊഴിയില്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് മറ്റ് മക്കളെയും വകവരുത്താൻ തീരുമാനിച്ചത്.

8 വയസുകാരി മെറ ഏഴുവയസുള്ള ഇലിയസ് എന്നിവരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിക്കാൻ തന്റെ കൈ വലുതായതിനാൽ രണ്ടും ഒന്നും വയസുള്ള ഗബ്രിയേൽ, അബിഗേൽ എന്നീ മക്കളെ ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നും ജോൺസ് മൊഴിയിൽ പറഞ്ഞിരുന്നു.

ആറ് ആഴ്ചത്തെ പരിചയത്തിനൊടുവിലാണ് കീസർ ജോൺസിനെ വിവാഹം കഴിക്കുന്നത്. ചിക്കാ​ഗോയിലെ ചിൽഡ്രൻസ് പാർക്കിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഇരുവരും പരസ്പരം കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നത്.

ഒമ്പത് വർഷത്തെ ദാമ്പത്യത്തിനൊടുവിൽ കീസർ ജോൺസിൽ നിന്ന് വിവാഹമോചനം നേടി. വിവാഹമോചിതയായ കീസർ മക്കളെ ടിമ്മിനെയാണ് നോക്കാൻ ഏൽപ്പിച്ചത്. എല്ലാ ശനിയാഴ്ച്ചയും മക്കളെ സന്ദർശിക്കാം എന്ന നിബന്ധനയോടെയായിരുന്നു കീസർ മക്കളെ ജോൺസിനെ ഏൽപ്പിച്ചത്. 2014 ഓ​ഗസ്റ്റ് 28-നായിരുന്നു ജോണ്‍സ് തന്റെ സ്വന്തം മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

മക്കളുടെ മൃതദേഹവുമായി ​ന​ഗരത്തിലൂടെ കറങ്ങുന്നതിനിടെയാണ് ജോൺസിനെ ട്രാഫിക്ക് പൊലീസ് പിടികൂടുന്നത്. ഒമ്പത് ദിവസം മക്കളുടെ മൃതദേഹം സംസ്ക്കരിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതിനിടെയായിരുന്നു ജോൺസ് ട്രാഫിക്ക് പൊലീസിൽ മുന്നിൽപ്പെട്ടത്.

കാറിൽനിന്നും അഴുകിയ ദുർ​ഗന്ധം പുറത്ത് വന്നതോടെയാണ് പൊലീസ് ജോൺസിനെ പിൻതുടരുകയും പിടികൂടുകയും ചെയ്തത്. മിസിസിപ്പിയിൽ വച്ചാണ് ജോൺസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കേസില്‍ ജോൺസിന് വധശിക്ഷ നല്‍കേണ്ടതുണ്ടോ അതോ പരോളില്ലാതെ ജീവപര്യന്തം നല്‍കണോയെന്ന കാര്യമാണ് കോടതി ഇപ്പോള്‍ പരിശോധിക്കുന്നത്.