തമിഴ് സിനിമയില്‍ പ്രത്യേക മുഖമുദ്ര പതിപ്പിച്ച സംവിധായകനാണ് ബാലാ. സംഘര്‍ഷവും വൈകാരികതയും ഉദ്വേകവും നിറഞ്ഞതായിരിയ്ക്കും ബാലാ ചിത്രങ്ങള്‍. കലാപരവും സാങ്കേതികവുമായ മേന്മ നിലനിര്‍ത്തുന്നതോടൊപ്പം തന്റെ റിയലിസ്റ്റിക്ക് അവതരണ രീതിയിലൂടെ കാണികളെ ചിന്തിപ്പിക്കയും രസിപ്പിക്കയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. സേതു, പിതാമഹന്‍, നാന്‍ കടവുള്‍ , അവന്‍ ഇവന്‍ എന്നീ പൂര്‍വ്വ കാല ബാലാ ചിത്രങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണ്.അതുകൊണ്ട് തന്നെ ബാലയുടെ സിനിമയ്ക്കായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

‘നാച്ചിയാര്‍’ എന്നാണ് ബാലയുടെ പുതിയ ചിത്രത്തിന്റെ പേര്. ഒരു സൈക്കോ കില്ലറെ ആധാരമാക്കിയുള്ള ഗൗരവമുള്ള പ്രമേയമത്രെ ഇത്. ജ്യോതികയാണ് നായിക. നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ നാച്ചിയാര്‍ എന്ന പരുക്കയായ പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആക്ഷന്‍ ഹീറോയിനായും അവതാരമെടുക്കയാണ് ജ്യോതിക നാച്ചിയാറിലൂടെ. നാച്ചിയാറിന്റ ടീസര്‍ പുറത്തു വന്നപ്പോള്‍ ജ്യോതിക പറയുന്ന പരുക്കന്‍ ഡയലോഗ് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഏറെ പരിശീലനം നടത്തി ഒരു വെല്ലുവിളിയായിട്ടാണ് ജ്യോതിക കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ജ്യോതികയുടെ ആവേശോജ്ജ്വലമായ വിസ്മയിപ്പിക്കുന്ന കഥാപാത്രമായിരിയ്ക്കും നാച്ചിയാര്‍.

സംഗീതസംവിധായകന്‍ കൂടിയായ ജി.വി. പ്രകാഷ് ,നിര്‍മ്മാതാവ് ‘ റോക്ക്ലൈന്‍’വെങ്കിടേഷ് എന്നിവര്‍ ചിത്രത്തിലെ മര്‍മ്മ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈഷ്വര്‍ ഛായാഗ്രഹണവും ഇളയരാജ സംഗീത സംവിധാനവും നിര്‍വഹിച്ചിരിയ്ക്കുന്നു. ബി. സ്റ്റുഡിയോസിന്റെ ബാനറില്‍ ബാല തന്നെ രചനയും സംവിധാനവും നിര്‍വഹിച്ച് നിര്‍മ്മിച്ചിരിയ്ക്കുന്ന ‘നാച്ചിയാര്‍’ ഫെബ്രുവരി 16ന് പ്രകാഷ് ഫിലിം റിലീസ് കേരളത്തിലും പ്രദര്ശനത്തിനെത്തിക്കുന്നു.

watch trailer:

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.