കണ്ടു പഴകിയ ജയില്‍ മുറികളില്‍ നിന്നും ഒരല്പം വ്യത്യസ്തമാണ് ഈ ജയില്‍

0

സകലസൗകര്യങ്ങളോട് കൂടിയ മുറികള്‍ , പ്രസന്നമായ അന്തരീക്ഷം ഒരുക്കാനായി കസ്റ്റം ലൈറ്റിംഗും സംഗീതം വഴിയുന്നതുമാണ് ഇടനാഴി,സ്വകാര്യത ഉറപ്പാക്കുന്ന കിടക്കയും എസിയും നല്ല ഒന്നാന്തരം ബാത്ത്റൂമുകള്‍ ,ഈ പറഞ്ഞതൊന്നും ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൌകര്യങ്ങളെ കുറിച്ചല്ല മറിച്ചു നോര്‍വേയിലെ ഹാള്‍ഡന്‍ ജയിലിനെ കുറിച്ചാണ് .

കുറ്റം ചെയ്തു ജയിലില്‍ അടയ്ക്കപെടുന്നവര്‍ക്ക് പുറംലോകത്തില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ടവര്‍ എന്ന് തോന്നല്‍ ഉണ്ടാവാതെയിരിക്കാനും വീണ്ടും കുറ്റകൃത്യങ്ങളിലേക്ക് പോകാതിരിക്കാനുമാണ്  ജയിലില്‍ കുറ്റവാളികള്‍ക്ക് ഈ സൌകര്യങ്ങള്‍ നല്‍കുന്നത്.കൂടാതെ കുറ്റവാളികളിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാനായി പാട്ടുകാര്‍ക്ക് സംഗീത ഉപകരണങ്ങളും റെക്കോഡിംഗ് സ്റ്റുഡിയോയും, ചിത്രരചനക്കാര്‍ക്ക് ഗ്രാഫിറ്റി രചനയ്ക്കായി പെയിന്റുകളും എല്ലാം നല്‍കിയിട്ടുണ്ട്. ആത്മീയ പരിവേഷമുള്ള മെഡിറ്റേഷന്‍ റൂമുകളും കായിക പരിശീലനത്തിന് വോളിബോള്‍ കോര്‍ട്ടും ജിമ്മും ഒരുക്കിയിട്ടുണ്ട്. കുറ്റവാളികളിലെ കലാകാരന്‍മാര്‍ രചിച്ച ഗ്രാഫിറ്റി ചുവരുകള്‍ അലങ്കരിച്ചിട്ടുണ്ട്. 3500 കുറ്റവാളികളാണ് ഇപ്പോള്‍ ഇവിടെ കഴിയുന്നത്.

ഹോട്ടല്‍ മുറികളല്ല, ജയിലറകള്‍; ഈ രാജ്യത്തെ തടവറകള്‍ കണ്ടാല്‍ ആരും ഒന്നു കൊതിച്ചു പോകും ഇതിനകത്ത് കഴിയാന്‍!