സിംഗപ്പൂര്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

0

സിംഗപ്പൂര്‍ പ്രവാസി മലയാളി ജെറാള്‍ഡ് വാള്‍ട്ടര്‍ വന്‍സ്പാള്‍ (49) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തിങ്കളാഴ്ച (ജൂലൈ 6) ഉച്ച കഴിഞ്ഞാണ് മരണം സംഭവിച്ചത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് കുമരമ്പേത്തൂര്‍ ആണ് സ്വദേശം. ഇപ്പോള്‍ കുടുംബം ബാംഗ്ലൂരില്‍ സെറ്റില്‍ഡ് ആണ്.

സിംഗപ്പൂരിലെ ഫിലിപ്സ് ഫ്യുച്ചര്‍ എന്ന സ്ഥാപനത്തില്‍ ഇഡിപി ഓഫിസര്‍ ആയി ജെറാള്‍ഡ് ജോലി ചെയ്ത് വരികയായിരുന്നു. സെങ് കാങ് -ല്‍ ആയിരുന്നു താമസം. സിംഗപ്പൂരിലെ റിവര്‍വേല്‍ റിഥം എന്ന ചെണ്ടവാദ്യ ഗ്രൂപ്പിലും അംഗമായിരുന്നു.

ഭാര്യ പ്രീജ രഞ്ചു, രണ്ടു കുട്ടികളുമുണ്ട്. മൃതദേഹം നാളെ ബാംഗ്ലൂരിലേക്ക് കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍.