മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്നു

0

കോട്ടയം: മുണ്ടക്കയത്ത് ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്നു. ആക്രികച്ചവടക്കാരനായ പടിവാതുക്കൽ ആദർശ്(32) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

ആദർശിന്റെ സമീപവാസിയായ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. പണമിടപാടുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായാണ് സൂചന. ഇതും മുൻവൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം ആദർശും പ്രതിയും തമ്മിൽ റോഡിൽവെച്ച് വഴക്കിടുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.