കാല്‍ നൂറ്റാണ്ടിന്‍റെ മധുരം പേറി ഉഴവൂര്‍ OLLHS സുഹൃത്തുക്കളുടെ ഓര്‍മക്കൂട്ടിന്റെ വിജയത്തിനായി ഓസ്‌ട്രേലിയയില്‍ സ്വാഗതസംഘം രൂപീകരിച്ചു.

0

സൗഹ്രദങ്ങൾ പുതുക്കുന്ന ഓർമ്മകൾ പങ്കിടുന്ന  25വർഷത്തെ കൂട്ടായ്മയ്ക്ക് ഒരുങ്ങുകയാണ് ഉഴവൂർ OLLHS 92  ബാച്ച്  സുഹൃത്തുക്കൾ . ലോകമെമ്പാടും  ചിതറിക്കിടക്കുന്ന സുഹൃത്തുകളെ ഒരു കുടകീഴിൽ കൊണ്ടുവന്നു കലാലയ സൗഹൃതത്തിൻറെ 25th  ജൂബലി  ആഘോഷവും അവിടെ നിന്ന് മുന്നോട്ട് പരസപരം സ്നേഹിക്കുവനും സഹായഹസ്തങ്ങൾ  നൽകി കൂട്ടുകാരുടെ ഉയർച്ചക്കായി പരസ്പരം കൈകോർകയുകയും ചെയ്യുക എന്ന ആശയം OLLHS UK  സൗഹൃത്തുക്കളുടെ ആയിരുന്നു  . ആ തുടക്കത്തിൽ നിന്നും ലോകമെമ്പാടും ഓർമ്മക്കൂട്ട് എന്ന സൗഹൃതവ്രഷം പടർന്ന് സോഷ്യൽ മീഡിയയിലൂടെ സൗഹൃദത്തിന്റെ വലിയൊരു തണൽ മരമായി ഓഗസ്റ്റ് മൂന്നിന് നടക്കുന്ന സൗഹൃദ സുദിനത്തിനായി ഒരുങ്ങിക്കഴിഞ്ഞു . തങ്ങളുടെ മാതൃവിദ്യാലയത്തിനായ് വികസന പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുവാനും തങ്ങളിൽ നിന്നും വേർപെട്ടുപോയ പ്രിയ സൗഹൃത്തുക്കളായിരുന്ന റോയി , പീറ്റർ എന്നിവർക്കായി സ്മരണ അർപ്പിക്കുന്നതിനുള്ള പദ്ധതികൾ ഓർമ്മക്കൂട്ട് സൗഹൃദ കമ്മിറ്റി നടപ്പിലാകുന്നതിനായുള്ള അണിയറപ്രവർത്തനങ്ങളിൽ ആണ്  ഓഗസ്റ്  3 -) തിയതി പഴയ ക്ലാസ് റൂമിൽ ഒത്തുകൂടി ഓർമകളുടെ മധുരം നുണഞ് സംഗീതവും നൃത്തവും നിറഞ്ഞ കലാസന്ധ്യയിൽ ഗുരുക്കന്മാരെ ആദരിച്ചു സകുടുംബം എല്ലാവരും പങ്കുകൊള്ളുമ്പോൾ സൗഹൃദക്കൂട്ടായ്മകളിലെ വിഭിന്നമായ ഒന്നായിരിക്കും ഓർമ്മക്കൂട്ട് എന്ന OLLHS 92 സിൽവർജൂബിലീ ആഘോഷം എന്ന് ഉറപ്പിച്ചു  പറയാം . ഓഗസ്റ്റ് 3  എന്നത് സൗഹൃദത്തിന്റെ തൂലികയിൽ എഴുതിയ ആ  ദിവസത്തിനായി കാത്ത്തിരിക്കുകയാണ് 92 ലെ കൂട്ടുകാർ 
OLLHS  സുഹൃത്തുക്കളുടെ ഓർമക്കൂട്ടിന്റെ ഓസ്‌ട്രേലിയൻ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ജോ സൈമൺ ഉറവക്കുഴിയിൽ , ഷിബു പനംതാണത്, രാജു ഒറ്റത്തങ്ങാടിയിൽ , ബിജോ എബ്രഹാം , ആശ  പച്ചിക്കര , സ്മിത ജോമോൻ ( മെൽബൺ ) , അനിത ജയ്മോൻ (ബ്രിസ്ബൺ )