കഥക് മാന്ത്രികൻ പണ്ഡിറ്റ് ബിർജു മഹാരാജ് അന്തരിച്ചു

0

ന്യൂഡല്‍ഹി: ഇതിഹാസ കഥക് നര്‍ത്തകന്‍ പണ്ഡിറ്റ് ബിര്‍ജു മഹാരാജ് അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. വാദ്യോപകരസംഗീതം, നൃത്തസംവിധാനം, ഗാനരചന മേഖലകളിലും അദ്ദേഹം ശോഭിച്ചു. പണ്ഡിറ്റ് ജി, ബിര്‍ജു ജി എന്നല്ലാമായിരുന്നു അദ്ദേഹത്തിന്റെ ആരാധകര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്.

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കാളിദാസ് സമ്മാന്‍, നൃത്ത രൂപകല്‍പ്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ്, കാളിദാസ് സമ്മാന്‍, നൃത്ത രൂപകല്‍പ്പനയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരം തുടങ്ങിയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.