‘2053’ ല്‍ ലോകജനസംഖ്യ 1000 കോടിയാകും

0

ലോകജനസംഖ്യ 2053 ആകുമ്പോഴേക്കും 1000 കോടിയിലെത്തുമെന്ന് കണക്ക്. അമേരിക്ക ആസ്ഥാനമായ സ്വകാര്യ ജനസംഖ്യാസൂചക ബ്യൂറോ (പി.ആര്‍.ബി.)ആണ് ഈ കണക്ക്‌ പുറത്തു വിട്ടത്.

നിലവില്‍ 740 കോടിയാണ് ലോകജനസംഖ്യ. ഇതില്‍നിന്ന് 33 ശതമാനം വര്‍ധനയുണ്ടാവുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.ഏഷ്യയിലെ ജനസംഖ്യ നിലവിലെ 442 കോടിയില്‍നിന്ന് 2050 ല്‍ 530 കോടിയാകും. ആഫ്രിക്കയിലേത് 250 കോടി. അമേരിക്കന്‍ ഭൂഖണ്ഡത്തിലേത് 120 കോടിയാവും. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന ഓഷ്യാനിയ മേഖലയിലേത് 6.6 കോടിയാവും എന്നാണ് കരുതപെടുന്നത്.