പൃഥ്വിരാജിന്‍റെ “ഭ്രമം” ഒക്ടോബര്‍ 7 മുതല്‍ കാര്‍ണിവല്‍ സിനിമാസില്‍

0

പൃഥ്വിരാജും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തില്‍ എത്തുന്ന ഭ്രമം എന്ന ചിത്രം ഒക്ടോബര്‍ 7ന് സിംഗപ്പൂര്‍ കാര്‍ണിവല്‍ സിനിമാസില്‍ റിലീസ് ചെയ്യുന്നു..

സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ നായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, രാഷി ഖന്ന, സുധീര്‍ കരമന, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിര്‍മ്മിച്ച് രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കെ ചന്ദ്രന്‍ തന്നെയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്‌മി, അനന്യ എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തിരക്കഥ,സംഭാഷണം ശരത് ബാലന്‍ ആണ്.

ഹിന്ദി ചിത്രമായ അന്ധാതുന്റെ ഔദ്യോഗിക റീമേക്ക് ആണ് ഭ്രമം. ഇന്ത്യയില്‍ ഓടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് വിദേശരാജ്യങ്ങളില്‍ തിയേറ്റര്‍ റിലീസ് ആണ് ഉള്ളത്.. പൃഥ്വിരാജിന്റെയും ഉണ്ണിമുകുന്ദന്‍റെയും ആരാധകര്‍ ഉറ്റുനോക്കുന്ന ചിത്രം കൂടിയാണ് “ഭ്രമം”.. ചിത്രത്തിന്‍റെ ഫസ്റ്റ് ഡേ, ഫസ്റ്റ് ഷോ ഒക്ടോബര്‍ 7ന് 8മണിക്ക് ഗോള്‍ഡന്‍ മൈല്‍ ടവറിലെ കാര്‍ണിവല്‍ സിനിമാസില്‍ കാണാം..
booking: https://carnivalcinemas.sg/